യാഹുവിനെ കുറിച്ച് അധികം അറിയാത്ത വസ്തുതകള്‍
ഒരിക്കല്‍ രണ്ടു സുഹൃത്തുക്കള്‍ തമ്മിലിടയിലെ ഒരു ആശയമായിരുന്നു ഇന്ന് ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന യാഹു എന്ന വമ്പന്‍. ഒരു സെര്‍ച്ച് എഞ്ചിന്, ഇമെയില്‍ സേവന ദാതാവ് എന്നിവയാണ് യാഹുവെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ നിങ്ങള്‍ അറിയേണ്ട നിരവധി മറ്റു കാര്യങ്ങളും യാഹുവിനുണ്ട്.
സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല വിദ്യാര്‍ത്ഥികളായ ജെറി യാങും ഡേവിജ് ഫിലോയും ചേര്‍ന്ന് 1994 ഫെബ്രുവരിയില്‍ തങ്ങളുടെ ഓണ്‍ലൈന്‍ താല്പര്യങ്ങളെ പിന്തുടരുന്നതിനുവേണ്ടി തുടങ്ങിയതാണ് യാഹു. വേള്‍ഡ് വൈഡ് വെബിലേക്കുള്ള ജെറിയുടെ ഗൈഡ് എന്നായിരുന്നു ആ പദ്ധതിക്കിട്ട പേര്.
മറ്റു വെബ്സൈറ്റുകളുടെ ഡയറക്ടറിയായിട്ടാണ് തുടക്കം. യാഹുവെന്ന പേര് 1994 മാര്‍ച്ചിലാണ് ഇടുന്നത്. എന്നാല്‍ ആ പേരില്‍ ഒരു ബാര്‍ബെക്യൂ സോസ് കമ്പനിക്ക് കോപ്പിറൈറ്റ് ഉണ്ടായിരുന്നതിനാല്‍ പിന്നീട് കൂടെ ആശ്ചര്യചിഹ്നം കൂടെ ചേര്‍ത്തു. ഇങ്ങനെ ഒത്തിരി കാര്യങ്ങളുണ്ട് യാഹുവിനെ കുറിച്ച് അറിയാന്‍.
കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: സ്റ്റാര്ട്ട്അപ്പ്സ്റ്റോറീസ്.ഇന്‍
Comments are closed.