ഗുജറാത്ത് പിടിക്കാന്‍ ബിജെപിയുടെ മുന്നില്‍ ശേഷിക്കുന്ന തന്ത്രം ഹിന്ദുവോട്ട് ഏകീകരണം മാത്രം
ഹരിയാന, മഹാരാഷ്ട്ര, അസം, ബീഹാര്‍, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം അധികാരം പിടിക്കുന്നതിനായി ബിജെപി ഉയര്‍ത്തിയ മുദ്രാവാക്യമാണ് പരിവര്‍ത്തന്‍ എന്നത്. എന്നാല്‍ രണ്ടു ദശാബ്ദങ്ങളായി ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ ഈ മുദ്രാവാക്യം ഫലിക്കില്ല.
സംസ്ഥാനത്തെ താഴെത്തട്ടിലെ ഭരണവിരുദ്ധ വികാരത്തെ തോല്പിച്ച് അധികാരം പിടിക്കുന്നതിന് അവര്‍ മറ്റൊരു മുദ്രാവാക്യമായി വികാസ് അഥവാ വികസനം എന്ന മുദ്രാവാക്യത്തെ അമിതമായി ആശ്രയിക്കേണ്ടി വന്നു. എന്നാല്‍ 1995 മുതല്‍ ഗുജറാത്ത് ഭരിക്കുന്ന ബിജെപിക്ക് ജനങ്ങള്‍ക്കിടയില്‍ വികസനത്തിന്റെ ഗുണഫലം എത്തിക്കാന്‍ കഴിഞ്ഞില്ലെന്നത് വ്യക്തമാണ്. സംസ്ഥാനത്തിന് ഒരു വികസന, ഭാവി കാഴ്ച്ചപ്പാട് നല്കുന്നതില് അവര്‍ പരാജയപ്പെടുകയാണ്.
അതേസമയം, കോണ്‍ഗ്രസ് ആകട്ടെ കോണ്‍ഗ്രസ് അധികാരത്തിലേക്ക് വരുന്നു, വികസനത്തിന് ഭ്രാന്ത് പിടിച്ചു തുടങ്ങിയ പ്രചാരണങ്ങളിലൂടെ കളം പിടിക്കുകയാണ്. ഇത് സംസ്ഥാനത്ത് ദ്വിമുഖ പോരാട്ടം നടക്കുന്നുവെന്ന തോന്നല്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുണ്ട്.
ജി എസ് ടിയും നോട്ടുനിരോധനവും വികസനമില്ലായ്മയും മോദിനോമിക്സിന്റെ പരാജയവുമെല്ലാം ബിജെപിയെ ഗുജറാത്തില്‍ പ്രതിരോധത്തിലാക്കുന്നതിനാല് അവര്‍ക്ക് ഇനി വിജയിക്കണമെങ്കില്‍ ഹിന്ദു വോട്ട് ഏകീകരണത്തിനുള്ള വഴി തേടേണ്ടി വരും. അതിനായി വികസന മുദ്രാവാക്യം മാറ്റിവച്ച് വര്‍ഗീയ ധ്രുവീകരണ തന്ത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ദിവയര്‍.ഇന്‍
Comments are closed.