ദിനവും മുട്ട കഴിക്കാന്‍ എട്ടുണ്ട് കാരണങ്ങള്‍
മുട്ടയില്ലായിരുന്നുവെങ്കില്‍ നമ്മളെന്തു ചെയ്യും. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം അത്താഴം എന്നുവേണ്ട ഡെസേര്‍ട്ടില്‍ അടക്കം നമ്മുടെ അടുക്കളയിലെ എല്ലാ വിഭവങ്ങളിലും മുട്ട കടന്നു കയറിയിട്ടുണ്ട്. മുട്ട കൊണ്ട് ഉണ്ടാക്കാവുന്ന വിഭവങ്ങളുടെ വൈവിദ്ധ്യം മറ്റൊന്നിലും ഇല്ലതാനും. ഇതൊക്കെ കൂടാതെ ആരോഗ്യത്തിന് അനവധി ഗുണങ്ങള്‍ പ്രദാനം ചെയ്യാനും മുട്ടയ്ക്ക് കഴിയുന്നുണ്ട്.
മുട്ടയെ ദിവസവും ഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്താന്‍ എട്ടു പ്രധാന കാരണങ്ങളുണ്ട്. ഉയര്‍ന്ന ഗുണനിലവാരമുള്ള പ്രോട്ടീന്‍ സ്രോതസ്സ്, അസ്ഥികള്‍ക്ക് നല്ലത്, മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തും, ആന്റിഓക്‌സിഡന്റുകളാല്‍ സമൃദ്ധം, ഭാരം കുറയ്ക്കാന്‍ സഹായിക്കും, ഉപാപചയ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തും, കുറഞ്ഞ കലോറി, നല്ല കെളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കും എന്നിവയാണ് ആ ഗുണങ്ങള്‍.
വിശദമായ വായനക്ക് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം
Comments are closed.