ജോലിയില്ലേ, പശുവിനെ വളര്‍ത്തു, ത്രിപുരക്കാരെ ഉപദേശിച്ച് മുഖ്യമന്ത്രി ബിപ്ലവ് ദേവ്
സിപിഐഎം ഭരിച്ചിരുന്നപ്പോള്‍ തൊഴിലില്ലായ്മ രൂക്ഷമെന്ന് ആരോപിച്ച് വോട്ടു പിടിച്ച് അധികാരത്തിലെത്തിയ ബിജെപിയുടെ സ്വരത്തില്‍ മാറ്റം. സര്‍ക്കാരിന് പിന്നാലെ വിദ്യാസമ്പന്നരായിവര്‍ തൊഴിലിനായി ഓടി നടക്കുന്നത് എന്തിന് പോയി പശുവിനെ വളര്‍ത്തു അല്ലെങ്കില്‍ പാന്‍ ഷോപ്പ് തുറക്കു എന്നാണ് മുഖ്യമന്ത്രി ബിപ്ലവ് ദേവിന്റെ ഉപദേശം. സര്‍ക്കാരിന്റെ പിന്നാലെ ജോലിക്ക് നടക്കുന്നവര്‍ ജീവിതത്തിന്റെ നിര്‍ണായക കാലം നഷ്ടമാക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ സങ്കടം. പശുവിനെ കറക്കുന്നതും മറ്റൊരു വഴിയാണെന്ന് ബിപ്ലവ് ദേവ് വിദ്യാസമ്പന്നരായി ത്രിപുരക്കാരെ ഉപദേശിച്ചു. അച്ചേദിന്‍ വാഗ്ദാനം ചെയ്ത് കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ മോദി സര്‍ക്കാരിനെ പോലെ ത്രിപുരയിലും ബിജെപി യു-ടേണ്‍ കി സര്‍ക്കാര്‍ ആയി മാറുകയാണ്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം
Comments are closed.