News in its shortest

എന്തുകൊണ്ട് ഞാന്‍ മതം മാറി? ദിലീപ് കുമാറില്‍ നിന്നും എആര്‍ റ്ഹമാനിലേക്കുള്ള പരിവര്‍ത്തനം

എ എസ് ദിലീപ് കുമാറിന് ജനിച്ച മതം മാറി മറ്റൊന്ന് സ്വീകരിക്കാന്‍ ഏറെ കാരണങ്ങള്‍ ഉണ്ടായിരുന്നു. പിതാവിന്റെ അകാലത്തിലുള്ള മരണം നാലംഗ കുടുംബത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. ആ സമയത്ത് സൂഫി സന്യാസിയായ കരീമുള്ള ഷാ ഖ്വാദ്രിയാണ് ആ കുടുംബത്തിന് വേണ്ടുന്ന ഉപദേശങ്ങളുമായി ആശ്വസിപ്പിച്ചത്. ഖ്വാദ്രിയുടെ സ്വാധീനം ദിലീപ് കുമാറിന്റെ ജീവിതത്തിലും മാറ്റങ്ങള്‍ കൊണ്ടു വന്നു. അദ്ദേഹം മതം മാറി അല്ലാരഖാ റഹ്മാന്‍ എന്ന പേര് സ്വീകരിക്കാന്‍ തീരുമാനിച്ചു.

മഴയ്‌ക്കോ സൂര്യനോ ആളുകള്‍ തമ്മില്‍ വേര്‍തിരിക്കാന്‍ കഴിയില്ലെന്ന് സൂഫിസം തന്നെ പഠിപ്പിച്ചുവെന്ന് റഹ്മാന്‍ പറയുന്നു. എല്ലാ സംസ്‌കാരങ്ങളിലുമുള്ളവരുമായി സൗഹൃദം അനുഭവിക്കുമ്പോള്‍ എല്ലാ സമുദായത്തിലും നല്ല മനുഷ്യരുണ്ടെന്ന് നമുക്ക് മനസ്സിലാകും.

സൂഫി സന്യാസി തന്നോട് ഒരിക്കലും ഇസ്ലാമിലേക്ക് മതം മാറാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാകുന്നു. ആരും സമ്മര്‍ദം ചെലുത്തിയില്ല.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍

Comments are closed.