ധോണിയുടെ തിരിച്ച് വരവ് സാധ്യമാകില്ല: കപില്‍ ദേവ്
എംഎസ് ധോണിയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ച് വരവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഏറെനാളായി സജീവമാണ്. അതേക്കുറിച്ച് മുന്‍കളിക്കാരും സെലക്ടര്‍മാരുമെല്ലാം അഭിപ്രായം പറഞ്ഞു. ഇപ്പോള്‍ ഇന്ത്യയ്ക്ക് ആദ്യ ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റന്‍ കപില്‍ദേവാണ് അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്.
ധോണിയുടെ തിരിച്ച് വരവ് സാധ്യമാണെന്ന് തോന്നുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ടീമില്‍ നിന്നും ഏറെനാളായി വിട്ടുനില്‍ക്കുന്നത് കാരണം സെലക്ടര്‍മാര്‍ക്ക് തിരിച്ച് ടീമിലേക്ക് എടുക്കാന്‍ ബുദ്ധിമുട്ടാകും. എങ്കിലും അദ്ദേഹം ഇപ്പോഴും ഐ പി എല്ലിലുണ്ടെന്ന് കപില്‍ ചൂണ്ടിക്കാണിച്ചു. ഐപിഎല്ലിലെ ധോണിയുടെ ഫോം പ്രധാനപ്പെട്ടതാണ്. എന്താണ് രാജ്യത്തിന് നല്ലതെന്ന് സെലക്ടര്‍മാര്‍ തീരുമാനിക്കണമെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.
ആറേഴ് മാസം നിങ്ങള്‍ കളിക്കുന്നില്ലെങ്കില്‍ എല്ലാവരുടേയും മനസ്സില്‍ സംശയം ഉണ്ടാകും. അത് ചര്‍ച്ചകള്‍ക്ക് വഴിതെളിക്കും.
2019-ലെ ലോകകപ്പ് സെമിഫൈനലില്‍ തോറ്റതിന് ശേഷം ധോണി കളിച്ചിട്ടേയില്ല. ആഭ്യന്തര ക്രിക്കറ്റിലും അദ്ദേഹമില്ല. ബിസിസിഐയുടെ കളിക്കാരുടെ കരാറിലും ധോണിയില്ല.
Comments are closed.