കേരള കര്‍ഷക ക്ഷേമ ബോര്‍ഡ് ബില്‍ എന്താണ് ?മുഖ്യമന്ത്രി എഴുതുന്നു
കേരളത്തിലെ സാധാരണജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന നിരവധി നിയമനിര്‍മ്മാണങ്ങളാണ് ഇത്തവണത്തെ നിയമസഭാ സമ്മേളനത്തില്‍ ഉണ്ടായത്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് കേരള കര്‍ഷക ക്ഷേമ ബോര്‍ഡ് ബില്‍ നിയമമാക്കിയത്. ബില്‍ നിയമമാക്കിയതോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടനപത്രികയില്‍ ജനങ്ങള്‍ക്ക് നല്കിയ ഒരു വാഗ്ദാനം കൂടെ പാലിക്കപ്പെടുകയാണ്.
കേരള കര്‍ഷക ക്ഷേമ ബോര്‍ഡ് ബില്‍ എന്താണ് ?
1. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ കര്‍ഷകര്‍ക്കും സാമ്പത്തികസുരക്ഷയ്ക്കും ക്ഷേമത്തിനുമായി കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുന്നതാണ് ബില്‍.
2. കര്‍ഷകക്ഷേമത്തിനായി കേരള കര്‍ഷക ക്ഷേമനിധി പദ്ധതി ആരംഭിക്കും.
3. കര്‍ഷകര്‍ക്ക് കൃത്യമായ പ്രതിമാസപെന്‍ഷന്‍ ബില്ല് ഉറപ്പുവരുത്തുന്നു
4. 5 സെന്റിലേറെയും 15 ഏക്കറിൽ താഴെയും സ്വന്തമോ പാട്ടത്തിനെടുത്തതോ ആയ ഭൂമിയുള്ള കൃഷിക്കാർക്കെല്ലാം പെൻഷൻ
5. വാർഷിക വരുമാനം 5 ലക്ഷത്തിൽ കൂടരുത്
6. റബർ, കാപ്പി, തേയില, ഏലം, തോട്ടവിള കൃഷിക്കാര്‍ക്കും പെന്ഷന്.
7. ഉദ്യാനം, ഔഷധക്കൃഷി, നഴ്സറി, വിളകളും ഇടവിളകളും, ഫലവൃക്ഷങ്ങൾ, പച്ചക്കറി, പുല്ല്, തീറ്റപ്പുല്ല് തുടങ്ങി എല്ലാ തരം കർഷകരും, മത്സ്യം, അലങ്കാര മത്സ്യം, ചിപ്പി, തേനീച്ച, പട്ടുനൂൽപ്പുഴു, കോഴി, താറാവ്, കാട, ആട്, മുയൽ, കന്നുകാലി, പന്നി വളർത്തൽ തുടങ്ങിയവ കൃഷി ചെയ്യുന്നവരും നിയമത്തിന്റെ പരിധിയില്‍ .
8. അടയ്ക്കേണ്ട കുറഞ്ഞ അംശദായം പ്രതിമാസം കുറഞ്ഞത് 100 രൂപ. സർക്കാർ വിഹിതമായി 250 രൂപ വരെ അടയ്ക്കും.
9. 5വർഷത്തിൽ കുറയാതെ അംശദായം അടച്ചവർക്ക് 60 വയസ്സ് തികയുമ്പോൾ പെൻഷൻ25 വർഷ അംശദായം അടച്ചവർക്ക് ഒറ്റത്തവണ നിശ്ചിത തുക .
10. അംഗങ്ങളായ എല്ലാ കര്‍ഷകരും ഇന്‍ഷ്വറന്‍സ് പരിരക്ഷ 3 വർഷത്തിൽ കുറയാതെ കൃഷിരംഗത്തുണ്ടായിരിക്കണം. മറ്റു ക്ഷേമനിധികളിൽ അംഗമാവരുത്.
11. സ്ത്രീകളായ അംഗങ്ങളുടെയോ പെണ് മക്കളുടെയോ വിവാഹത്തിനും പ്രസവശുശ്രൂഷയ്ക്കും വിദ്യാഭ്യാസത്തിനും സഹായം.
12. കൃഷിയിൽ ഏർപ്പെട്ടിരിക്കെ അംഗങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ അപകടം, മരണം,
13. വന്യജീവി ആക്രമണം, വിഷബാധ എന്നിവയുണ്ടായാൽ നഷ്ടപരിഹാരം.
14. കാര്‍ഷികോല്‍പ്പന്നങ്ങള്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റി പ്രതിവര്‍ഷം ഒരു ലക്ഷം രൂപയിലധികം ലാഭമുണ്ടാക്കുന്ന വ്യവസായ സംരംഭകര്‍, ഒരു ശതമാനം തുക കര്ഷകന് അവകാശലാഭമായി നല്‍കണം.
Comments are closed.