വിഷു പെന്ഷന് വിതരണം: 2,223 കോടി രൂപ അനുവദിച്ചു
വിഷുവിനു സാമൂഹ്യക്ഷേമ, ക്ഷേമനിധി പെന്ഷന് വിതരണത്തിന് 2223 കോടി രൂപ അനുവദിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു. ഇതില്‍ സാമൂഹിക സുരക്ഷ പെന്‍ഷനു 1948 കോടി രൂപയും സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ച് പെന്ഷന് വിതരണം നടത്തുന്ന വെല്‍ഫയര്‍ ബോര്‍ഡുകള്‍ക്ക് 275 കോടി രൂപയുമാണ് അനുവദിച്ചത്. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. ആകെ 51 ലക്ഷം പേര്‍ക്ക് പെന്ഷന് ലഭിക്കും. സഹകരണ ബാങ്ക് വഴിയുള്ള പെന്ഷന് വിതരണത്തിനും നേരിട്ട് ബാങ്ക് അക്കൌണ്ടിലേക്ക് കൈമാറുന്ന പെന്ഷന് വിതരണത്തിനും ആവശ്യമായ തുക സര്‍ക്കാര്‍ നല്കികഴിഞ്ഞു.
Comments are closed.