മുഖ്യമന്ത്രിയുടെ ചെറുമകനും വിഷുക്കൈനീട്ടം ദുരിതാശ്വാസ നിധിക്ക് നല്കി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം ചെവികൊണ്ട് അദ്ദേഹത്തിന്റെ ചെറുമകനും. ഈ വര്‍ഷത്തെ വിഷുക്കൈനീട്ടം കുട്ടികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി വിഷുവിന് തലേ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അദ്ദേഹത്തിന്റെ ചെറുമകന് ഇഷാനും പാലിച്ചു. ഇഷാന്, ക്ലിഫ് ഹൗസ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ നിന്നും 3510 രൂപ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചു.
മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരം നിരവധി കുട്ടികള്‍ കൈനീട്ടം സംഭാവന നല്‍കിയിരുന്നു. വിഷു ആഘോഷത്തിന്റെ പ്രധാനമായ ഒരു ഭാഗം വിഷുകൈന്നീട്ടമാണെന്നും നമ്മുടെ നാട് അത്യസാധാരണമായ പ്രതിസന്ധിയെ നേരിടുന്ന ഈ ഘട്ടത്തില്‍ ഇത്തവണത്തെ വിഷുകൈനീട്ടം നാടിനുവേണ്ടിയാകട്ടെ എന്ന് ഒരോരുത്തരോടും അഭ്യര്‍ത്ഥിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കുന്ന സംഭാവനയാക്കി ഇത്തവണത്തെ വിഷുകൈന്നീട്ടത്തെ മാറ്റാന്‍ എല്ലാവരും, പ്രത്യേകിച്ച് നമ്മുടെ കുട്ടികള്‍ തയ്യാറാകും എന്ന് പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികള്‍ക്കാണ് മാതൃകകള്‍ സൃഷ്ടിക്കാന്‍ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു.
Comments are closed.