News in its shortest

Vikram review: ഫാന്‍ ബോയ് ചിത്രം; മാസ് മാത്രമേയുള്ളോ? അല്ല ത്രില്ലുമുണ്ട്‌

അഹ്നാസ് നൗഷാദ്‌

സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രം തമിഴ് സിനിമയിലെ അത്രയും സ്റ്റാർ വാല്യൂ ഉള്ള ഒരു സൂപ്പർ താരത്തെ വെച്ച് എടുക്കുന്നു. പ്രേക്ഷകരിൽ നിന്ന് സംമ്മിശ്ര പ്രതികരണം ലഭിക്കുന്നു.

തന്റെ ചിത്രത്തിന് നെഗറ്റീവ് കമന്റ്സ് പറഞ്ഞ പ്രേക്ഷകരെ തള്ളി പറയാതെഒരു പ്രേക്ഷകന്റെ വ്യൂ പോയിന്റിൽ നിന്ന് കൊണ്ട് അദ്ദേഹത്തിന് പറ്റിയ തെറ്റുകൾ ഏറ്റു പറഞ്ഞ് ഇനി ഒരിക്കലും അങ്ങനെയൊന്നും സംഭവിക്കില്ല എന്ന് ഉറപ്പ് നൽകുന്ന ലോകേഷിനെ പല ഇന്റർവ്യൂസിലും കാണാമായിരുന്നു.

ഇനി മുതൽ അങ്ങോട്ട് ആർക്ക് വേണ്ടിയും സ്ക്രിപ്റ്റിൽ കോംപ്രമൈസ് ചെയ്യില്ല 100% തന്റെ സിനിമകൾ ആയിരിക്കും ചെയ്യുന്നത് എന്ന് പറഞ്ഞ് പോയ ഒരുവന്റെ കോൺഫിഡൻസ്ആ കോൺഫിഡൻസിന്റെ റിസൾട്ടാണ് ഇന്നലെ വിക്രം കണ്ടിറങ്ങിയപ്പോൾ തിയേറ്ററിൽ മുഴങ്ങിയ കയ്യടികളും ആരവങ്ങളും.

നാലാമത്തെ ചിത്രം തന്റെ റോൾ മോഡലായ നടനെ വെച്ച് കരിയർ ബെസ്റ്റ് ബെഞ്ച് മാർക്ക് ക്രീയേറ്റ് ചെയ്യുക എന്ന് പറഞ്ഞാൽ ചില്ലറ കാര്യമൊന്നുമല്ല ആദ്യ കാഴ്ചയിൽ യാതൊരു വിധ നെഗറ്റീവും കണ്ടു പിടിക്കാൻ പറ്റാത്ത വിധം ടൈറ്റിൽ കാർഡ് മുതൽ ക്ലൈമാക്സ്‌ വരെ wow factor നിലനിർത്തിയ ഗംഭീര സിനിമാറ്റിക് എക്സ്പീരിയൻസാണ് വിക്രം !!

ഫാൻ ബോയ് പടം എന്നൊക്കെ പറഞ്ഞാൽ ദാ ഇതുപോലെ ഇരിക്കണം !മാസ്സ് ഉണ്ടോ ഉണ്ട് മാസ്സ് മാത്രമേ ഉള്ളോടെയ് എന്ന് ചോദിച്ചാൽ ?? അല്ല, സംഗതി ത്രില്ലിങ്ങുമാണ് നായകനിൽ മാത്രം ഒതുങ്ങി പോകാതെ സ്‌ക്രീനിൽ വന്ന് പോയ എല്ലാവർക്കും കയ്യടി കിട്ടാൻ പാകത്തിന് ഒരുക്കിയ നല്ല ഒന്നാന്തരം സ്ക്രീൻ പ്ലേ പെർഫോമൻസുകളുടെ ഒരു പാക്കേജ് തന്നെയാണ് വിക്രം !

അതിപ്പോ ടെക്നിക്കൽ സൈഡ് ആണേലും അഭിനയം ആണേലും എല്ലാവരും 100% കൊടുത്ത പടം എടുത്ത് പറയണ്ടത് അനിരുദ്ധിന്റെ ബിജിഎംമ്മാണ് ആ ഇന്റർവെൽ ബ്ലോക്ക് തിയേറ്ററിൽ ഉണ്ടാക്കിയ ഓളം എന്റെ പൊന്നോ ത്രില്ലടിച്ച് പണ്ടാരമടങ്ങി പോയി തിയേറ്ററിൽ നിർത്താതെയുള്ള കയ്യടി കൂടെ ആയപ്പോൾ വേറേ ലെവൽ ഫീലായിരുന്നു!!!

ഫസ്റ്റ് ഹാഫ് ഫുൾ ഒരു ഫഹദ് ഷോയാണ് കൂട്ടിനു സേതുപതിയും പ്രത്യേകിച്ച് പുള്ളിയുടെ ഇൻട്രോ അതാണ് ഹൈലൈറ്റ്..!പടത്തിലെ ഏറ്റവും ബെസ്റ്റ് ഇൻട്രോ കിട്ടിയത് പുള്ളിക്കാണ് എന്നാണ് എന്റെ അഭിപ്രായം പക്കാ Terror ഐറ്റം സൂര്യയുടെ എൻട്രി പോലും ആ ഒരു ലെവൽ എനിക്ക് ഫീൽ ചെയ്തില്ല may be സൂര്യയുടെ cameo role സംഭവം ലീക്ക് ആയില്ലാരുന്നെങ്കിൽ സംഗതി കിടുക്കിയേനെ!!

പിന്നെ സാക്ഷാൽ കമൽ ഹാസ്സൻ !പുള്ളിയെ കുറിച്ച് ഇതിന് മുൻപ് പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നു വെറുമൊരു നേരമ്പോക്കിന് വേണ്ടി സിനിമ കണ്ടിരുന്ന പലരുടെയും കാഴ്ചപ്പാടുകളും, സിനിമയോടുള്ള സമീപനവുമൊക്കെ അടിമുടി മാറി മറിയുന്നത് കമൽ ഹാസ്സന്റെ സിനിമകൾ കണ്ട് തുടങ്ങിയതിന് ശേഷമാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ കാലം എത്ര കഴിഞ്ഞാലും കമൽ സിനിമകൾ പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കുന്ന ഒരു Impact നമ്മൾ ചിന്തിക്കുന്നതിലിം അപ്പുറമായിരിക്കും ❤️

kerala psc coaching kozhikode, best psc coaching center calicut, silver leaf psc academy kozhikode

വിക്രം കൂടെ ചേർത്ത് ആകെ മൂന്ന് കമൽ സിനിമകളെ ഞാൻ തിയേറ്ററിൽ കണ്ടിട്ടുള്ളൂ !!അതിൽ എന്നെ ഇത്രത്തോളം ഹരം കൊള്ളിച്ച ഒരു തിയേറ്റർ അനുഭവം ഇതാദ്യമാണ് എന്തായാലും പലരും ആദ്യമായി തിയേറ്ററിൽ കാണുന്ന കമൽ ചിത്രം വിക്രം ആയിരിക്കുംഅതോടൊപ്പം തന്നെ പലരും ഏറ്റവും കൂടുതൽ തവണ തിയേറ്ററിൽ കാണാൻ പോകുന്ന കമൽ ചിത്രവും വിക്രം തന്നെ ആയിരിക്കും !!

കമൽ സിനിമകൾ തിയേറ്ററിൽ കാണാൻപറ്റാതെ പോയ ഒരു തലമുറയോട്എന്നേലും ഒരിക്കൽ നിങ്ങൾക്ക് ഒരല്പം അഭിമാനത്തോട് കൂടിയും സ്വല്പം അഹങ്കാരത്തോടു കൂടിയും പറയാം “കമലിന്റെ വിക്രമൊക്കെ ഞങ്ങൾ പണ്ട് തിയേറ്ററിൽ കണ്ട് കയ്യടിച്ചതാടാ പിള്ളേരെ.. ഹോ!! അതൊക്കെയൊരു കാലം” 😍

Vikram review: ഫാന്‍ ബോയ് ചിത്രം; മാസ് മാത്രമേയുള്ളോ? അല്ല ത്രില്ലുമുണ്ട്‌

80%
Awesome
  • Design