News in its shortest

Vikram review: ഫാന്‍ ബോയ് സിനിമകള്‍ക്കും മേലെ കോരിത്തരിപ്പിക്കുന്ന പടം

അജ്മല്‍ നിഷാദ്‌

ഇന്നേവരെ കണ്ട ഫാൻ ബോയ് സിനിമകൾക്ക് ഒക്കെ മുകളിൽ തിയേറ്ററിൽ ആദ്യവസാനം കൈയടിച്ചു ആർപ്പ് വിളിച്ചു ഞെട്ടി തരിച്ചു കാണാൻ കഴിയുന്ന ഐറ്റം അതാണ് വിക്രം. സാധാരണ പ്രതീക്ഷകൾ ഒരുപാട് വെച്ച് സമീപിക്കുമ്പോ നിരാശ തോന്നുന്ന സിനിമ അനുഭവങ്ങൾക്കിടയിൽ ഈ വർഷം ഇത് രണ്ടാമത്തെ സിനിമ ആണ്. വൻ പ്രതീക്ഷയോടെ സമീപിച്ചു. അതിനും മുകളിൽ രോമാഞ്ചത്തോടെ കണ്ടു നെഞ്ചും വിരിച്ചു തിയേറ്റർ വിടുന്നത് 💥.

സാധാരണ കമൽ സിനിമകൾ എടുത്താൽ അയാളുടെ ഒരു വൻ മാൻ ഷോ ആയിരിക്കും, ചുരുക്കം ചില സിനിമകളിൽ മാത്രം ആണ് അയാൾ മറ്റൊരാൾക്ക് തനിക്കും മുകളിൽ പെർഫോമൻസ് ചെയ്യാൻ അവസരം കൊടുക്കുക, തെന്നലി പോലെ ചിലത്.

അത്തരത്തിൽ ഉള്ളൊരു സിനിമ ആണ് വിക്രവും.ഫഹദ് ഫാസിൽ ന്റെ അമർ നെ കേന്ദ്രീകരിച്ചു ആണ് സിനിമ മുന്നോട്ട് പോയി തുടങ്ങുന്നത്, അതും ഒരുപാട് സ്ഥലങ്ങളിൽ അയാൾക് കൈയടി വീഴുന്ന തരത്തിൽ ഉള്ള സീനുകൾ കാണാം, പക്ഷെ വിജയ് സേതുപതി എന്ന അഭിനേതാവ് സ്‌ക്രീനിൽ വരുന്ന ഓരോ നിമിഷവും ഇനി ഇയാൾ ആണോ നായകൻ എന്നാ തരത്തിൽ പ്രേക്ഷകനെ ചിന്തിക്കുന്ന തരത്തിൽ ഉള്ള കിടിലോൽ കിടിലൻ സീനുകൾ അയാൾക് ആയി ലോകേഷ് ഒരുക്കി വെച്ചിട്ടുമുണ്ട്.

ഇവർ രണ്ട് പേർക്ക് പുറമെ സ്‌ക്രീനിൽ വരുന്ന ഓരോ കഥാപാത്രങ്ങളും അതിപ്പോ ചെമ്പൻ വിനോദ് മുതൽ കാളിദാസ്, നരേൻ കണക്കിന് ഉള്ള ഒരുപാട് പേർ എന്തെങ്കിലും ചെറുതെങ്കിലും സ്‌ക്രീനിൽ അടയാളപ്പെടുത്തി ആണ് കളം വിടുന്നത്. കൂടുതൽ പറഞ്ഞാൽ spoiler ആകുമെന്നുള്ളത് കൊണ്ട് തത്കാലം ഇവിടെ നിർത്താം.

ലോകേഷ് ന്റെ മേക്കിങ് ആയാലും ഗിരീഷ് ഗംഗദരന്റെ സിനിമട്ടോഗ്രാഫി ആയാലും ടോപ് ലെവൽ, അനിരുധ് പടക്കപുരക്ക് തീ കൊളുത്തുന്ന കണക്ക് കിടിലോൽ കിടിലൻ ബിജിഎം ഇട്ടു സമ്മാനിക്കുന്ന ഒരു എക്സ്പീരിയൻസ് ഉണ്ട്, അമ്പോ രോമങ്ങൾ എണീറ്റ് നില്കും, അയാൾക് വേണ്ടി മാത്രം സിനിമ ഒരു രണ്ടു മൂന്ന് തവണ തിയേറ്ററിൽ കാണാനുള്ള ഉണ്ട്കമൽ ഹസ്സൻ ന്റെ പ്രകടനത്തിലേക്ക് വന്നാൽ അയാൾ അങ്ങ് അഴിഞ്ഞാടുക ആയിരുന്നു,

അയാളുടെ നല്ല കാലത്തെ സിനിമകൾ കാണാത്തവർ ഈ സിനിമ കണ്ടു കഴിഞ്ഞു പഴയ ഐറ്റംസ് ഒക്കെ തേടി പിടിച്ചു കാണും എന്നാ കാര്യം ഉറപ്പ് ആണ്ലോകേഷ് ന്റെ ഇഷ്ട വിഭവങ്ങൾ ആയ ഗൺ, വെടികൊപ്പുകൾ, ബിരിയാണി തുടങ്ങി എല്ലാ തരത്തിൽ ഉള്ള ഫ്ലെവറും സിനിമയിൽ വന്നു പോകുന്നുമുണ്ട്.

പിന്നെ എടുത്തു പറയേണ്ടത് ആണ് സിനിമയുടെ ആക്ഷൻ ബ്ലോക്കുകൾ. പ്രത്യേകിച്ച് ഗൺ ഫൈറ്റ് സീനുകൾ ഒക്കെ തരുന്ന രോമാഞ്ചം കണ്ടു അറിയെണ്ടത് തന്നെ ആണ്സൂര്യയുടെ കഥാപാത്രത്തെ കുറിച്ച് ഞാൻ പറയുന്നില്ല, അത് നിങ്ങൾ കണ്ടു വിലയിരുത്തുക .

kerala psc coaching kozhikode, best psc coaching center calicut, silver leaf psc academy kozhikode

കഴിഞ്ഞ കുറെ കാലത്തിനിടക്ക് അയാളെ മാസ്സ് രംഗത്ത് ഇത്രയേറെ നീറ്റ് ആയി പ്രേസേന്റ് ചെയ്ത മറ്റൊരു സംവിധായകൻ ഉണ്ടാകാൻ സാധ്യത ഇല്ല എന്ന് മാത്രം പറഞ്ഞു നിർത്താം . സൂര്യ സിനിമയിൽ ഉണ്ടെന്ന് ലീക് ആക്കിയവന്മാർ കാരണം നഷ്ടമായത് ഒട്ടും പ്രതീക്ഷയില്ലാത്ത നേരത്തെ അയാളുടെ എൻട്രിയും അത്‌ കണ്ടു വണ്ടർ അടിച്ചു ഇരിക്കേണ്ട നിമിഷങ്ങളേയുമാണ്ഏറ്റവും അവസാനമായി ഈ സിനിമയിൽ ഏറ്റവും കൈയടി ലഭിച്ച വൗ മൊമെന്റ് ലഭിച്ച സീൻ കമൽ ഹസ്സൻ ന്റെയോ സൂര്യയുടെയോ സേതുപതിയുടെയോ ഫഹദ് ഫാസിൽ ന്റെയോ അല്ല എന്ന് പറഞ്ഞാൽ നിങ്ങളത് വിശ്വസിക്കുമോ, സിനിമ കണ്ടവർ എന്തായാലും അത് വിശ്വസിക്കും ആയിരിക്കും, കാണാത്തവർ കണ്ടു തന്നെ അറിയുക, രോമാഞ്ചം വന്നു അറിയാതെ കൈയടിച് പോകും.

നിങ്ങൾപേഴ്സണലി ഈ വർഷം ഏറ്റവും മികച്ച തിയേറ്റർ എക്സ്പീരിയൻസ് തന്ന സിനിമ kgf 2 ആയിരുന്നു, പക്ഷെ ഇന്ന് മുതൽ അതിന്റെ കൂട്ടത്തിലേക് ദേ ഈ ഫാൻ ബോയ് സംഭവം കൂടെ ജോയിൻ ചെയുന്നു ഓരോ നിമിഷവും കൈയടിച് അര്മാദിച്ചു എൻജോയ് ചെയ്തു തിയേറ്റർ വിടാം നിങ്ങൾക്ക്. ലോകേഷ് യൂണിവേഴ്സിലേക്ക് ഉള്ള ഈ ക്ഷണം തീയേറ്ററിൽ കണ്ടു ആസ്വദിക്കാൻ കഴിഞ്ഞില്ല എങ്കിൽ അതൊരു വലിയ വലിയ നഷ്ടം തന്നെ ആയിരിക്കും.

അതി ഗംഭീര സിനിമ അനുഭവം

വിക്രം (2022) – തമിഴ്

Vikram review: ഫാന്‍ ബോയ് സിനിമകള്‍ക്കും മേലെ കോരിത്തരിപ്പിക്കുന്ന പടം

80%
Awesome
  • Design