വിയറ്റ് ജെറ്റ് കൊച്ചിയിലേക്ക് സര്‍വീസ് ആരംഭിക്കുന്നു
തിരുവനന്തപുരം: വിയറ്റ്നാമിലെ നിരക്ക് കുറഞ്ഞ വിമാനക്കമ്പനിയായ വിയറ്റ് ജെറ്റ്, വിയറ്റ്നാമിലെ ഹോചിമിന്സിറ്റിയില്നിന്ന് കൊച്ചിയിലേക്ക് നേരിട്ട് സര്‍വീസാരംഭിക്കുന്നു. ആഗസ്റ്റ് 12 നാണ് തുടക്കം. തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലായി ആഴ്ചയില്‍ നാല് സര്‍വീസാണുണ്ടാവുക. കൊച്ചിയില്‍നിന്ന് ഇന്ത്യന്‍ സമയം രാത്രി 11.30 ന് പുറപ്പെട്ട് പ്രാദേശിക സമയം രാവിലെ 6.40 ന് ഹോചിമിന്സിറ്റിയിലെത്തും. തിരിച്ച് ഹോചിമിന്സിറ്റിയില്നിന്ന് പ്രാദേശിക സമയം വൈകീട്ട് 7.20 ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാത്രി 10.50 ന് കൊച്ചിയിലെത്തും.
ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് നഗരങ്ങളിലക്ക് വിയറ്റ് ജെറ്റ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇന്ത്യന്‍ സഞ്ചാരികളില്‍നിന്നുള്ള പ്രതികരണം മികച്ചതായതിനാലാണ് കൂടുതല്‍ സര്‍വീസുകളാരംഭിക്കാന്‍ വിയറ്റ് ജെറ്റ് മുന്നോട്ടു വന്നിട്ടുള്ളത്. കൂടുതല്‍ വിമാനങ്ങള്‍ എത്തുന്നുണ്ട്. ഈ മാസം ആറാമത് എ 330 യ്ക്ക് പുറമെ മൂന്ന് എ 321 നിയോ എസിഎഫ് എയര്‍ക്രാഫ്റ്റുകളും കൂട്ടിച്ചേര്ക്കപ്പടുകയാണ്.
ഇന്ധനലാഭം, കുറഞ്ഞ എമിഷന്‍, പരിസ്ഥിതി സംരക്ഷണം എന്നിവ ഉറപ്പ് വരുത്തുന്ന എയര്‍ക്രാഫ്റ്റുകളാണിവ. പഴയ വിമാനങ്ങള്‍ക്ക് പകരം ഇവ സര്‍വീസുകളാരംഭിക്കുന്നതോടെ പ്രവര്‍ത്തനശേഷി വര്‍ധിക്കുകയും ചെലവ് കുറയുകയും ചെയ്യും. യാത്രക്കാര്‍ക്ക് തങ്ങാനാവുന്ന ടിക്കറ്റ് നിരക്കില്‍ സുഖകരമായ യാത്ര ഉറപ്പാക്കുന്നു.
വിയറ്റ്നാമിലെ ഹാനോയിയില്‍നിന്ന് ജപ്പാനിലെ ഹിരോഷിമയിലേക്കും ഹോചിമിന്സിറ്റിയില്നിന്ന് ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലേക്കും വിയറ്റ് ജെറ്റ് സര്‍വീസ് തുടങ്ങുകയാണ്. ഹാനോയ്- ഹിരോഷിമ സര്‍വീസ് ജൂലൈ 19-നും ഹോചിമിന്‍സിറ്റി- ജക്കാര്‍ത്ത സര്‍വീസ് ആഗസ്റ്റ് 5-നും തുടങ്ങും.ഹാനോയ്- ഹിരോഷിമ സര്‍വീസ് ബുധനാഴ്ചയും ഞായറാഴ്ചയുമായി ആഴ്ചയില്‍ രണ്ട് ദിവസവും ഹോചിമിന്‍സിറ്റി- ജക്കാര്‍ത്ത സര്‍വീസ് ദിവസേനയുമാണ്.
പുത്തന്‍ എ330, എ321 എയര്‍ക്രാഫ്റ്റുകളുമായി സര്‍വീസ് നടത്തുന്ന വിയറ്റ് ജെറ്റ്, കുറഞ്ഞ നിരക്കില്‍ വിമാനയാത്ര ലഭ്യമാക്കുന്ന എയര്‍ലൈനുകളുടെ മുന്‍പന്തിയില്‍ സ്ഥാനം പിടിക്കുകയാണ്. ആസ്ട്രേലിയ, ജപ്പാന്, കൊറിയ, തായ്വാന്, മലേഷ്യ ,സിങ്കപ്പൂര്‍, കസാഖിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും സര്‍വീസ് നടത്തുന്ന വിയറ്റ് ജെറ്റ് അഞ്ച്ഭൂഖണ്ഡങ്ങളിലേക്കും സര്‍വീസ് വ്യാപിപ്പിക്കുകയാണ്. ഇതിനായി വലിയ എ330 അടക്കമുള്ള വിമാനങ്ങള്‍ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്.
Comments are closed.