ബല്‍റാമിന് മാത്രമല്ല, സതീശനും മൗനം, ശബരിമല ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കില്ലെന്ന് സതീശന്‍
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപിക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് നടത്തുന്ന സമരങ്ങളെ കുറിച്ചും വിധിയെ കുറിച്ചും മൗനം തുടര്‍ന്ന് പാര്‍ട്ടിയുടെ മുന്‍ വൈസ് പ്രസിഡന്റ് കൂടെയായ വി ഡി സതീശന്‍ എംഎല്‍എ.
എന്തിനുമേതിനും ഫേസ് ബുക്കിലൂടെ പ്രതികരിക്കുന്ന വിടി ബല്‍റാമും മൗനം തുടരുമ്പോള്‍ എന്തു കൊണ്ട് മൗനംപാലിക്കുന്നുവെന്ന് ഇവരാരും മിണ്ടുന്നില്ല. എന്നാല്‍ തിരുവനന്തപുരം എംപിയായ ശശി തരൂരാകട്ടെ എരിതീയില്‍ എണ്ണയൊഴിക്കാനില്ലെന്ന നിലപാടിലാണുള്ളത്. അഭിമുഖം.കോമുമായി സംസാരിക്കവേ ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനും ഉത്തരം നല്‍കില്ലെന്ന് വ്യക്തമാക്കിയശേഷം സതീശന്‍ മറ്റു സമകാലീന രാഷ്ട്രീയ വിഷയങ്ങള്‍ പ്രതികരിക്കുകയായിരുന്നു.
ബ്രൂവറി വിവാദത്തിലും ശബരിമല വിഷയത്തിലുമൊക്കെ വോട്ട് ബാങ്ക് രാഷ്ടീയം ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് നീങ്ങുന്നതെന്ന ആരോപണമുണ്ടല്ലോയെന്ന ചോദ്യത്തിന് വോട്ട് ലക്ഷ്യം വയ്ക്കുന്നതില്‍ തെറ്റുണ്ടോയെന്ന മറുചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. മറുപടിയും അദ്ദേഹം തന്നെ പറഞ്ഞു. തെറ്റില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
സതീശനുമായുള്ള അഭിമുഖം പൂര്‍ണമായും വായിക്കാന്‍ സന്ദര്‍ശിക്കുക: അഭിമുഖം.കോം
Comments are closed.