വാശി film review: എന്താണ് മീ ടൂ?
മീ ടൂ , പീഡനം,പീഡന ശ്രെമം,Concern, പ്രതിക്കൊപ്പം, ഇരയോടൊപ്പം അങ്ങനെ ഈ ഇടയായി കേട്ട് വരുന്ന വാക്കുകളാണ് ഇവയൊക്കെയും.
അത്തരത്തിൽ ഒരു കേസിനെ കൂടുതൽ അടുത്തറിയാനും എടുത്ത കോടതി വിധി ശരിയായിരുന്നോ എന്നൊക്കെയുള്ള ചിന്തകൾക്ക് വഴി വെട്ടുന്ന കാഴ്ച്ചകൾ.
തിയേറ്ററിൽ റിലീസ് ചെയ്ത മലയാള സിനിമ വാശി.
Vishnu g raghav കഥയും സംവിധാനവും,
ടോവിനോ തോമസ് കീർത്തി സുരേഷ് പ്രധാന വേഷങ്ങളെ കൈകാര്യം ചെയ്യുന്നു.
ആദ്യത്തെ അര മണിക്കൂർ കൊണ്ട് എന്താണ് സിനിമ നമുക്ക് അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നത് അല്ലെങ്കിൽ പറയാൻ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുകയും ഒരു വിഷയത്തിലൂടെ മറ്റു ഒരുപാട് കാര്യങ്ങൾ കൂടി ചർച്ചചെയ്യാൻ ഇട്ടു തരുകയും പറഞ്ഞു പോകുകയും കൂടി സിനിമ ചെയ്യുമ്പോൾ ആദ്യം മുതൽ അവസാനം വരെ lag ഇല്ലാതെ കാണാവുന്ന വളരെ Relevant ആയ വിഷയത്തെ നല്ല രീതിയിൽ ആവിഷ്കരിച്ച നല്ല സിനിമ ആയിട്ടാണ് എനിക്ക് തോന്നിയത്.
ഒരു കോടതി അന്തരീക്ഷവും, കേസും ആളുകളും അങ്ങനെ ഒരു കോടതി atmosphere ൽ നിന്നും തുടങ്ങി. രണ്ട് പേരുടെ കഥയിലേക്കും അവരുടെ ജീവിതത്തിലേക്കും ജീവിതത്തിലെ കേസുകളിലേക്കും കൂടി കഥ പറഞ്ഞു പോകുകയും ശേഷം വക്കീൽ ആയ രണ്ടുപേർക്കും വന്ന ഒരു കേസും ആ കേസ് അവരുടെ ജീവിതത്തിൽ ഉണ്ടാക്കിയ കാര്യങ്ങളും ആ കേസിന്റെ പ്രസക്തിയും അതെങ്ങനെയാണ് അവർ എടുക്കുന്നത് അതിൽ ആരാണ് ജയിക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങളും ഒപ്പം മറ്റു പൊതുവായ കാര്യങ്ങളും കൂടി ഒരു വാശിയിലൂടെ കാണിച്ചു തരുകയാണ് വാശി എന്ന സിനിമ.
ഒരു നല്ല കഥ ഉണ്ടായിരുന്നു. ആ കഥയെ നല്ല രീതിയിൽ അവതരിപ്പിച്ച നല്ല സംവിധാനമികവ് സിനിമക്ക് ഉണ്ടായിരുന്നു.
വിഷയം ചർച്ച ചെയ്യുന്ന അല്ലെങ്കിൽ ഇപ്പോഴും ഇനിയും ചർച്ച ചെയ്യപ്പെടാവുന്നതുമായത് കൊണ്ട് അത് തന്നെയാണ് സിനിമയുടെ ആദ്യത്തെ പോസറ്റീവ്.
രണ്ടാമത്തെ അഭിനയങ്ങൾ ആയിരുന്നു. അവരവരുടെ റോളുകൾ എല്ലാവരും തന്മയത്തത്തോടെ തന്നെ അഭിനയിച്ചു ഫലിപ്പിച്ചു. ഒട്ടും കടിയില്ലാതെ എല്ലാം വൃത്തിക്ക് വെടുപ്പായിരുന്നു. അതിൽ തിളങ്ങി നിന്നത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ടോവിനോയും കീർത്തിയും തന്നെയാണ്. നല്ല പ്രകടനം തന്നെയാണ് രണ്ടുപേരും കാഴ്ച്ച വെച്ചത്.
അതിൽ ടോവിനോയുടെ കഥാപാത്രം തന്നെയാണ് കൂടുതൽ ഇഷ്ട്ടമായത്. ആ കഥാപാത്രത്തിന്റെ സ്വഭാവവും പെരുമാറ്റവും എല്ലാം കൂടുതൽ ഇഷ്ട്ടമായി. ഒപ്പം ആ കഥാപാത്രം ഉൾക്കൊണ്ടു കൊണ്ട് ചെയ്യാൻ ടോവിനോക്ക് കഴിഞ്ഞു.
ഒപ്പം ബൈജു സന്തോഷിന്റെ കഥാപാത്രവും എടുത്ത് പറയാവുന്നതാണ്.
സിനിമയോടൊപ്പം അല്ലെങ്കിൽ കാഴ്ച്ചക്ക് കൂടുതൽ Rhythm കിട്ടാൻ സഹായകമായത് Background തന്നെയാണ്. ഒരു വെറൈറ്റി ഫീൽ ചെയ്തു ചേർച്ചയും ഉണ്ടായിരുന്നു.
കഥയോടൊപ്പം നമ്മെ പാട്ടുകളും കൂടി കേട്ട് കണ്ടുകൊണ്ട് പോകുമ്പോൾ കുഴപ്പമില്ലെങ്കിലും നന്നാക്കാമായിരുന്നു എന്ന് തോന്നി. കാരണം പലപ്പോഴും സിനിമയിലെ പാട്ടുകളും കാഴ്ച്ചയും തമ്മിൽ ചേർച്ചയില്ലാത്ത പോലെ ഫീൽ ചെയ്തു. നല്ല പാട്ട് വേണമായിരുന്നു എന്നും തോന്നി.
അവൾക്ക് ആ വാശി കേസിന്റെ പുറത്ത് മാത്രമായിരുന്നില്ല അത് അവനോടും കൂടിയായിരുന്നു. കാരണം ഇത് അഭിമാനത്തിന്റെ, മാനത്തിന്റ, വിട്ട് കൊടുക്കലിന്റെ ഒക്കെ പ്രശ്നമായിരുന്നു.
രണ്ടുപേർ പരസ്പരം ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് ശരിയോ? തെറ്റോ?
ഇനി എല്ലാം കഴിഞ്ഞു പരസ്പരം കേസ് കൊടുത്താൽ ആരാണ് ജയിക്കുക.
ആരുടെ ഭാഗത്താണ് തെറ്റ്, ആരാണ് ശരി ഒരുപക്ഷെ പലരും ഈ വിഷയത്തെ കാണുന്ന സമീപിക്കുന്നത് വിവിധ തരം അഭിപ്രായങ്ങളോട് കൂടിയായിരിക്കാം.
അത്തരമൊരു വിഷയത്തെ അതിന്റെ കാര്യ കാരണങ്ങൾ കാണിച്ചു അതിന്റെ ശരിയും തെറ്റും വേർതിരിച്ചു നമുക്ക് മുന്നിൽ കാണിച്ചു തന്നു.
ഓർത്ത് വെക്കാൻ കുറച്ചു സീനുകൾ നമുക്ക് എന്തായാലും ലഭിക്കുന്നുണ്ട്. സിനിമ കണ്ട് കഴിഞ്ഞാലും ഒരുപാട് കാര്യങ്ങൾ പിന്നെയും നമ്മെ അലട്ടിയേക്കാം അലട്ടിയില്ലെങ്കിൽ കൂടിയും ഒരു നല്ല സിനിമ കണ്ട് തന്നെ ഇറങ്ങാം.
രണ്ട് മതങ്ങളിൽ ഉള്ളവർ ഒന്നിക്കുന്ന ജീവിത സന്ദർഭവും, കുടുംബക്കാർ തമ്മിലുള്ള വാശിയും തർക്കങ്ങളും,വാശി ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന കാര്യങ്ങളും, ഒരു വിഷയത്തെ സമീപിച്ച രീതികളും,കോടതികളും കേസുകളും അങ്ങനെ ഒരുപാട് കാര്യങ്ങൾ സിനിമ പറഞ്ഞു പോകുന്നുണ്ട്.
വാശി film review: എന്താണ് മീ ടൂ?
- Design