18-കാരന്റെ കൊലപാതകത്തില്‍ വര്‍ഗീയത കയറ്റി ബിജെപി, കര്‍ണാടകയിലെ ഹൊന്നാവര്‍ നഗരം ഭീതിയില്‍
ഒരു കൊലപാതകത്തില്‍ വര്‍ഗീയത കയറ്റി കര്‍ണാടകയിലെ ഉത്തര കന്നഡഡയെ കലാപകലുഷിതമാക്കാന്‍ ബിജെപിയും സംഘപരിവാര്‍ സംഘടനകളും. തീരദേശ നഗരമായ ഹൊന്നാവറില്‍ മുക്കുവ കുടുംബത്തില്‍പ്പെട്ട 18-കാരന്റെ മരണമാണ് രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ബിജെപി ഉപയോഗിക്കുന്നത്.
ഇതോടെ 24 വര്‍ഷങ്ങളായി തുടരുന്ന സമാധാനാന്തരീക്ഷമാണ് ഹൊന്നാവറില്‍ തകരുന്നത്. അടുത്തവര്‍ഷത്തെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപിയുടെ നീക്കം.
കൊല്ലപ്പെട്ട പരേഷ് മെസ്ത ബിജെപിയുടെ പ്രവര്‍ത്തകനായിരുന്നുവെന്നാണ് വാദം. എന്നാല്‍ പരേഷിന്റെ പിതാവ് ഈ അവകാശവാദത്തെ തള്ളിക്കളയുന്നുണ്ട്. ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും പ്രവര്‍ത്തകനല്ല മകനെന്ന് പിതാവ് പറയുന്നു. പീഡനമുറകള്‍ക്ക് വിധേയനാക്കിയാണ് കൊലപ്പെടുത്തിയെന്ന ബിജെപിയുടെ വാദത്തെ പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടറും തള്ളിക്കളയുന്നു. പരേഷിനെ മുസ്ലിങ്ങള്‍ കൊലപ്പെടുത്തിയെന്നാണ് ബിജെപി ആരോപിക്കുന്നത്. എന്നാലിതിന് ഇതുവരേയും സ്ഥിരീകരണമില്ല.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിഹിന്ദു.കോം
Comments are closed.