ഉപതെരഞ്ഞെടുപ്പില്‍ ആദിത്യനാഥിന് വിനയായത് ശ്വാസം കിട്ടാതെ മരിച്ച കുഞ്ഞുങ്ങള്‍
ഉത്തര്‍പ്രദേശില്‍ രണ്ട് ലോകസഭ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ഗൊരഖ്പൂരും ഫുല്‍പൂരും ബിജെപിയില്‍ നിന്നും സമാജ് വാദി പാര്‍ട്ടി പിടിച്ചെടുത്തു. ആദിത്യനാഥ് മുഖ്യമന്ത്രിയായപ്പോള്‍ ഒഴിഞ്ഞ ഗൊരഖ്പൂരിലും കേശവ് പ്രസാദ് മൗര്യ ഉപമുഖ്യമന്ത്രിയാകുന്നതിന് വേണ്ടിയും ഒഴിഞ്ഞ ഫുല്‍പൂരിലും ബിജെപി എളുപ്പത്തില്‍ വിജയിക്കുമെന്ന് കരുതിയിരുന്നിടത്താണ് എട്ടുനിലയില്‍ പൊട്ടിയത്.
കടുത്ത എതിരാളികളായിരുന്ന സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാദ് വാദി പാര്‍ട്ടിയും പൊതുശത്രുവായ ബിജെപി നേരിടുന്നതിന് കൈകോര്‍ത്തത് വിജയം കണ്ടത് ദേശീയ തലത്തില്‍ തന്നെ ബിജെപിക്ക് എതിരായ വിജയകരമായ കൂട്ടുകള്‍ സൃഷ്ടിക്കാമെന്നതിന് തെളിവായി. അതേസമയം സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്ന കോണ്‍ഗ്രസിനാകട്ടെ കെട്ടിവച്ച കാശ് പോയതും നാണക്കേടും മാത്രമായി മിച്ചം.
ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ചു തവണ ഈ മണ്ഡലത്തില്‍ നിന്നും ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആ വിജയം ആവര്‍ത്തിക്കാന്‍ പിന്‍ഗാമിക്ക് കഴിഞ്ഞില്ല. ബിജെപിക്ക് യുപിയില്‍ തീര്‍ച്ചയായും വിനയായത് ഭരണത്തിലെ പാളിച്ചകളാണ്. പിന്നോക്കവിഭാഗങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും എതിരായി തുടരുന്ന ആക്രമണങ്ങളും പ്രതിപക്ഷ ഐഖ്യത്തെ കൂടാതെ ബിജെപിക്ക് തിരിച്ചടിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് 290 കുട്ടികള്‍ ഗൊരഖ്പൂരിലെ മെഡിക്കല്‍ കോളെജില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചതും സര്‍ക്കാരിനെതിരെ ജനരോഷം വളര്‍ത്താന്‍ ഇടയാക്കി. സ്വന്തം സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്താന്‍ ശ്രമിക്കാതെ ആദിത്യനാഥ് മറ്റു സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തി അവിടത്തെ ആരോഗ്യ സംവിധാനങ്ങളെ വിമര്‍ശിക്കുന്ന തിരക്കിലായിരുന്നു.
തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം
Comments are closed.