അതിര്‍ത്തിയില്‍ കൊല്ലപ്പെടുന്ന സൈനികരെ അപമാനിച്ച് ബിജെപി എംപി
ഇന്തോ പാക് അതിര്‍ത്തിയില്‍ സൈനികര്‍ കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്നതില്‍ രാജ്യമെമ്പാടും രോഷം ഉയര്‍ന്നു കൊണ്ടിരിക്കവേ കൊല്ലപ്പെട്ട സൈനികരെ അപമാനിച്ച് ബിജെപി എംപി. ഉത്തര്‍പ്രദേശിലെ രാംപൂരിലെ എംപിയായ നേപാള്‍ സിംഗാണ് സൈനികരെ അപമാനിച്ച് സംസാരിച്ചത്.
സൈന്യത്തില്‍ ആയതിനാല്‍ പട്ടാളക്കാര്‍ മരിക്കേണ്ടവരാണ് എന്നാണ് സൈനികര്‍ കൊല്ലപ്പെടുന്നതിനെ കുറിച്ച് നേപാള്‍ സിംഗ് പറഞ്ഞത്.
കൂടാതെ ഗ്രാമങ്ങളില്‍ നടക്കുന്ന ഏറ്റുമുട്ടലുകളുമായും അതിര്‍ത്തിയില്‍ സൈനികരുടെ ജീവന് നഷ്ടമാകുന്നതിനെ ഉപമിച്ചത്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എബിപിലൈവ്.കോം
Comments are closed.