മാധ്യമങ്ങള്‍ നിങ്ങളോട് പറയാത്തത്: യുപി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തൂത്തുവാരിയത് ബിജെപിയല്ല, സ്വതന്ത്രരാണ്
ഉത്തര്‍പ്രദേശിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിയാണോ ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ വിജയിച്ചത്. മുഖ്യധാര മാധ്യമങ്ങള്‍ വായനക്കാരോട് പറഞ്ഞത് ബിജെപി തൂത്തുവാരിയെന്നാണ്. എന്നാല്‍ സത്യം അതല്ല.
പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഇവിടെ ആശ്വസിക്കാന്‍ വലുതായൊന്നുമില്ല. വിജയിച്ചത് ഭൂരിപക്ഷവും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ്.
198 നഗര പാലിക പരിഷത്തുകളിലെ 5,260 വാര്‍ഡുകളില്‍ സ്വതന്ത്രര്‍ വിജയിച്ചത് 3,380 വാര്‍ഡുകളില്‍. അതായത് 64.25 ശതമാനം സീറ്റുകളിലും സ്വതന്ത്രര്‍ വിജയിച്ചു. മറുവശത്ത് ബിജെപി വിജയിച്ചതാകട്ടെ 922 വാര്‍ഡുകളില്‍. വെറും 17.53 ശതമാനം വാര്‍ഡുകളാണ് അവര്‍ക്ക് ലഭിച്ചത്.
അതേസമയം സമാജ് വാദി പാര്‍ട്ടിക്ക് 477 വാര്‍ഡുകളിലും ബി എസ് പിക്ക് 262 വാര്‍ഡുകളിലും കോണ്‍ഗ്രസിന് 158 വാര്‍ഡുകളിലും വിജയിക്കാനായി.
നോട്ടുനിരോധനവും ജി എസ് ടിയും കൊണ്ട് വലയുന്ന ഗുജറാത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ ബിജെപി അനുകൂല മനോഭാവം വളര്‍ത്തുന്നതിനാണ് പ്രമുഖ മാധ്യമങ്ങള്‍ ഉത്തര്‍പ്രദേശില്‍ ബിജെപി തൂത്തുവാരിയെന്ന് എഴുതിയതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ഇന്ത്യന്‍എക്സ്പ്രസ്.കോം
Comments are closed.