News in its shortest

ബ്ലേഡ് മാഫിയ യുപിയില്‍ കര്‍ഷകനെ ട്രാക്ടര്‍ കയറ്റി കൊന്നു

ഉത്തര്‍പ്രദേശില്‍ ബ്ലേഡ് മാഫിയ കര്‍ഷകനെ ട്രാക്ടര്‍ കയറ്റി കൊന്നു. കടം നല്‍കിയ പണം തിരിച്ചു പിടിക്കാനെത്തിയ സംഘമാണ് ട്രാക്ടര്‍ പിടിച്ചെടുത്തശേഷം കര്‍ഷകനെ വധിച്ചത്. സീതാപൂരിലെ ഗ്യാന്‍ ചന്ദ്ര (45) എന്ന കര്‍ഷകനാണ് ദാരുണാന്ത്യം സംഭവിച്ചത്.

അഞ്ചു ലക്ഷം രൂപ സ്വകാര്യ പണമിടപാടുകാരനില്‍ നിന്നും വായ്പയെടുത്താണ് ഗ്യാന്‍ ട്രാക്ടര്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയത്. വായ്പ കിട്ടുന്നതിന് 1,25,000 രൂപ പണമിടപാടുകാരന്റെ അടുത്ത് കെട്ടിവയ്ക്കുകയും ചെയ്തു. ഈ മാസമാദ്യം 35,000 രൂപയും നല്‍കി. കൂടാതെ ഏതാനും ആഴ്ചകള്‍ കൊണ്ട് പണം മുഴുവന്‍ തിരിച്ചു കൊടുക്കാന്‍ ഇരിക്കവേയാണ് കൊല്ലപ്പെട്ടത്.

ഗ്യാന്‍ വയലില്‍ പണി ചെയ്തു കൊണ്ടിരിക്കവേ അവിടെയെത്തിയ സംഘം ട്രാക്ടര്‍ പിടിച്ചെടുക്കുകയും തുടര്‍ന്ന് ഓടുന്ന ട്രാക്ടറിന് മുന്നിലേക്ക് സംഘത്തിലൊരാള്‍ ഗ്യാനിനെ തള്ളിയിടുകയുമായിരുന്നു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം

Comments are closed.