പാകിസ്താനുള്ള സൈനിക സഹായം അമേരിക്ക നിര്‍ത്തലാക്കി
ഭീകര സംഘടനകള്‍ക്ക് അഭയം നല്‍കുന്നത് അവസാനിക്കുന്നത് വരെ പാകിസ്താനുള്ള സൈനിക സഹായം അമേരിക്ക നിര്‍ത്തലാക്കി. അഫ്ഗാന് താലിബാന്, ഹഖാനി ശൃംഖല തുടങ്ങിയ ഭീകര സംഘടനകള്‍ക്ക് എതിരെ പാകിസ്താന് നടപടി സ്വീകരിക്കണമെന്നും ഈ സംഘടനകള്‍ യുഎസ് സൈനികരെ ലക്ഷ്യമിടുന്നുവെന്നും മേഖലയുടെ അസിസ്ഥിരതയ്ക്ക് കാരണമാകുന്നുവെന്നും യുഎസ് വക്താവ് ഹീതര്‍ നുവേര്‍ട്ട് പറഞ്ഞു. അതിനാല്‍ ഈ സംഘടനകള്‍ക്ക് എതിരെ പാകിസ്താന് നടപടി സ്വീകരിക്കുന്നത് വരെ സഹായം നിര്‍ത്തിവയ്ക്കാനാണ് തീരുമാനം.
അമേരിക്കയുടെ സൈനികരേയും ഉദ്യോഗസ്ഥരേയും ലക്ഷ്യമിടുന്ന ഭീകരര്‍ക്ക് അഭയം ഒരുക്കുന്ന രാജ്യങ്ങളുമായി സഖ്യമില്ലെന്ന് 2017 ഓഗസ്തില്‍ പ്രസിഡന്റ് ട്രംപ് നടത്തിയ ദക്ഷിണ ഏഷ്യ നയ പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിരുന്നതാണ്. ഈ പ്രഖ്യാപനത്തിന് നാല് മാസങ്ങള്‍ക്കുശേഷവും ഈ സംഘങ്ങള്‍ പാകിസ്താനുള്ള സുരക്ഷിതരായി കഴിയുന്നുവെന്ന് ഹീതര്‍ പറഞ്ഞു.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്ക്രോള്‍.ഇന്‍
Comments are closed.