കേന്ദ്രം വഞ്ചിച്ചു, മത്സ്യബന്ധന തുറമുഖ നിര്‍മ്മാണം പ്രതിസന്ധിയില്‍
കേന്ദ്ര സര്‍ക്കാര്‍ ധനസഹായം ഗണ്യമായി വെട്ടിക്കുറച്ചതു കാരണം സംസ്ഥാനത്തെ മത്സ്യബന്ധന തുറമുഖങ്ങളുടെ നിര്‍മ്മാണം പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി തോമസ് ഐസക് പ്രസ്താവിച്ചു. മന്ത്രി അവതരിപ്പിച്ച ബജറ്റിലാണ് ഈ പരാമര്‍ശമുള്ളത്.
584 കോടി രൂപയാണ് തുറമുഖങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് ആവശ്യമായുള്ളത്. അര്‍ത്തുങ്കല്‍ (61 കോടി രൂപ), താനൂര്‍ (36 കോടി രൂപ), വെള്ളയില്‍ (22 കോടി രൂപ), മഞ്ചേശ്വരം (30 കോടി രൂപ), തോട്ടപ്പള്ളി (80 കോടി രൂപ), കാസര്‍ഗോഡ് (59 കോടി രൂപ), ചെത്തി (111 കോടി രൂപ), പരപ്പനങ്ങാടി (133 കോടി രൂപ), കായംകുളം (36 കോടി രൂപ), മുനമ്പം (8 കോടി രൂപ), നീണ്ടകര (10 കോടി രൂപ) എന്നീ തുറമുഖങ്ങളാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കേണ്ടത്.
ഈ തുക വായ്പയായി നല്‍കാമെന്ന് നബാര്‍ഡ് സമ്മതിച്ചിട്ടുണ്ട്. കൂടാതെ ചെത്തി, പരപ്പനങ്ങാടി തുറമുഖങ്ങളെ കിഫ്ബിയില്‍ ഉള്‍പ്പെടുത്തും.
Comments are closed.