മാര്‍ക്കറ്റ് വാല്യൂ ഇല്ല, ആദിവാസിയായി മണി സിനിമയ്ക്ക് പുറത്ത് നില്ക്കുന്നു
മാര്‍ക്കറ്റ് വാല്യൂ ഇല്ലാത്തതിനാല്‍ ആദിവാസിയായ മണി മലയാള സിനിമയുടെ പുറത്ത് നില്‍ക്കുകയാണെന്ന് ഉടലാഴം സംവിധായകന് ഉണ്ണികൃഷ്ണന് ആവള അഭിമുഖം.കോമിനോട് പറഞ്ഞു. മണി ഇപ്പോഴും താരമല്ല. മണിയെപ്പോലൊരു ആളെ സിനിമയിലേക്ക് എടുക്കാന്‍ എത്രയാളുകള്‍ തയ്യാറാകും എന്നത് ഒരു ചോദ്യമാണ്. ഈ മൂന്ന് വര്‍ഷത്തിനിടയില്‍ ഏതോ ഒരു സിനിമയില്‍ തല കാണിച്ച് പോകുക മാത്രമാണ് മണി ചെയ്തിട്ടുള്ളത്. സിനിമയുടെ ഭാഗമായി മാറാന്‍ കുറെ ശ്രദ്ധക്ഷണിക്കലുകള്‍ ആവശ്യമാണ്. അത് മണി ചെയ്യില്ല. നമ്മളൊരു കഥാപാത്രത്തെ അങ്ങോട്ടേക്ക് കൊണ്ട് കൊടുത്താല്‍ മാത്രമേ അത് ചെയ്യത്തുള്ളൂ. മണിക്ക് നല്ല കഥാപാത്രങ്ങള്‍ കിട്ടുകയാണെങ്കില്‍ ഇന്ന് കേരളത്തിലുള്ള ഏതൊരു സിനിമ നടനെ പോലെയും കഴിവുള്ളയാള്‍ ആണെന്ന് തെളിയുമെന്ന് അദ്ദേഹം പറഞ്ഞു.
മണി നായകനായ ഉടലാഴം ഡിസംബര്‍ ആറിന് തിയേറ്ററുകളില്‍ എത്തും.
അഭിമുഖം വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: അഭിമുഖം.കോം
Comments are closed.