യുസി ബ്രൗസര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ വീണ്ടുമെത്തും
യുസി ബ്രൗസര്‍ അടുത്തയാഴ്ച്ച മുതല്‍ വീണ്ടും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തുമെന്ന് യുസി വെബ് പറഞ്ഞു. സുരക്ഷാ പ്രശ്നങ്ങള്‍ കാരണമാണ് ബ്രൗസറിനെ പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കിയതെന്ന ആരോപണം യുസി വെബ് തള്ളിക്കളഞ്ഞു. യുസി ബ്രൗസറിന്റെ ചില സെറ്റിംഗ്സുകള് ഗൂഗിളിന്റെ നയത്തിന് ചേരാത്തതു കൊണ്ടാണ് പുറത്തു പോകേണ്ടി വന്നതെന്ന് കമ്പനി വിശദീകരിച്ചു. യുസി ബ്രൗസര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് തെറ്റായ പ്രമോഷന് രീതികള്‍ സ്വീകരിച്ചതിന് 30 ദിവസത്തേക്ക് പുറത്താക്കിയെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ഹിന്ദുസ്ഥാന്‍ ടൈംസ്
Comments are closed.