എന്റെ സിനിമകള്‍ വിജയിപ്പിക്കാന്‍ ഫാന്‍സുകാര്‍ വേണ്ട: ഫഹദ് ഫാസില്‍
താരപദവി തന്നെ ഭ്രമിപ്പിക്കുന്നില്ലെന്ന് നടന് ഫഹദ് ഫാസില്‍. അദ്ദേഹത്തിന്റെ പുതിയ സിനിമ ട്രാന്‍സിന്റെ പ്രചാരണാര്‍ത്ഥം മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.
ഫഹദ് തെരഞ്ഞെടുക്കുന്ന സിനിമകളിലെ കഥാപാത്രങ്ങളുടെ വ്യത്യസ്തയെക്കുറിച്ച് ആരാഞ്ഞപ്പോഴാണ് അദ്ദേഹം ഈ മറുപടി നല്‍കിയത്. നല്ല നടനാകുകയെന്നതാണ് തന്റെ ലക്ഷ്യം. എന്നെ ആരാധിക്കാനും എന്റെ സിനിമകള്‍ വിജയിപ്പിക്കാനും എനിക്ക് ഫാന്‍സ് അസോസിയേഷനുകള്‍ ആവശ്യമില്ല. അദ്ദേഹം പറഞ്ഞു.
കള്ളനായും അത്യാഗ്രഹിയായും മനോരോഗിയായും ഒന്നിനുപുറകെ ഒന്നായി അഭിനയിക്കുന്നു. അത്തരം വേഷങ്ങള്‍ ഫഹദ് എന്ന താരത്തിന്റെ ഇമേജിന് ഇടിവുണ്ടാക്കുമോ എന്നായിരുന്നു ചോദ്യം.
തൊണ്ടിമുതലിലും കാര്‍ബണിലും അതിരനിലുമെല്ലാം കഥാപാത്രങ്ങള്‍ തന്നെയായിരുന്നു സിനിമയുടെ കരുത്തെന്ന് ഫഹദ് പറഞ്ഞു. വൈവിധ്യമുള്ള വേഷങ്ങള്‍ ചെയ്യുക എന്നതാണ് നടന് എന്ന നിലയില്‍ ആഹ്ലാദം നല്‍കുന്നത്. താരപദവി ഉറപ്പിക്കാന്‍ കൈയടിനേടുന്ന മാസ് രംഗങ്ങള്‍ കൂടുതല്‍ ചെയ്യേണ്ട കാലമൊക്കെ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
Comments are closed.