രാജ്യം സുരക്ഷിതമാക്കാന്‍ ബിജെപി രഥ യാത്ര നടത്തുന്നു
ജമ്മുകശ്മീരില്‍ ഭീകരാക്രമണങ്ങളില്‍ സൈനികര്‍ കൊല്ലപ്പെടുമ്പോള്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് രഥയാത്ര ഉദ്ഘാടനത്തിരക്കില്‍. പാകിസ്താനും ചൈനയുമായുള്ള അതിര്‍ത്തി തകര്‍ക്കങ്ങളും പാരമ്യതയിലാണ്. രാജ്യത്തെ അക്രമികളില്‍ നിന്ന് രക്ഷിക്കുന്നതിന് ബിജെപി നടത്തുന്ന രഥയാത്രയാണ് രാജ് നാഥ് സിംഗ് ഉദ്ഘാടനം ചെയ്തത്.
ബിജെപി എംപിയായ മഹേഷ് ഗിരിയാണ് യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. രാജ്യത്തിന് അകത്തും പുറത്തും ഇന്ത്യയെ അപകടപ്പെടുത്താനുള്ള ഗൂഢാലോചന നടക്കുന്നതിനാലാണ് രഥയാത്രയെന്ന് ഗിരി വിശദീകരിച്ചു.
അതിര്‍ത്തി പ്രദേശങ്ങളായ വാഗ, കാര്‍ഗില്‍, ഡോക്ലാം തുടങ്ങിയ സ്ഥലങ്ങളിലും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലും സന്ദര്‍ശനം നടത്തുന്ന രഥയാത്ര ഇവിടങ്ങളില്‍ നിന്നും മണ്ണും വെള്ളവും ശേഖരിക്കുകയും മാര്‍ച്ചില്‍ ചെങ്കോട്ടയില്‍ നടക്കുന്ന മഹായാഗത്തില്‍ ഉപയോഗിക്കുകയും ചെയ്യും.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിപ്രിന്റ്.കോം
Comments are closed.