News in its shortest

തൃശൂരിന്റെ കുപ്പത്തൊട്ടി അന്താരാഷ്ട്ര നിലവാരത്തിലെ സ്റ്റേഡിയമായി മാറുന്നു

തൃശൂര്‍ കോര്‍പ്പറേഷന്‍റെ കുപ്പത്തൊട്ടി എന്ന് കുപ്രസിദ്ധിയാര്‍ജ്ജിച്ച ലാലൂര്‍ ഇന്ന് അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ന്നകൊണ്ടിരിക്കുകയാണ്. 1921ല്‍ തൃശൂര്‍ പഴയ മുന്‍സിപ്പാലിറ്റി  രൂപീകൃതമായപ്പോള്‍ മുതല്‍ പ്രധാന ചുമതലകളിലൊന്ന് കക്കൂസ് മാലിന്യം ശേഖരിച്ച് (തോട്ടിപ്പണി) സംസ്ക്കരിക്കുക എന്നതായിരുന്നു.   ഇതിനായി അന്നത്തെ ഭരണാധികാരികള്‍ തിരഞ്ഞെടുത്തത് ഇന്നത്തെ ലാലൂര്‍ ട്രഞ്ചിംഗ് ഗ്രൗണ്ടാണ്. ഈ സ്ഥലം പിന്നീട് വേസ്റ്റ് ഡമ്പിംഗ് ഗ്രൗണ്ടായി മാറുകയായിരുന്നു.

2005-2010 കാലഘട്ടത്തില്‍ ബിന്ദു ടീച്ചറുടെ നേതൃത്വത്തിലുള്ള കൗണ്‍സില്‍ ദീര്‍ഘവീക്ഷണത്തോടുകൂടി  ലാംപ്സ് എന്ന പദ്ധതി പ്രകാരം മാലിന്യസംസ്ക്കരണ പദ്ധതി ആരംഭിച്ചു. പിന്നീട് അധികാരത്തില്‍ വന്ന കൗണ്‍സില്‍ മറ്റു ബദല്‍ മാര്‍ഗ്ഗങ്ങളൊന്നും കണ്ടെത്താതെ ഈ പദ്ധതിയെ ക്യാന്‍സല്‍ ചെയ്യുകയാണ് ചെയ്തത്. ഇതിനെതുടര്‍ന്ന് 2012 ആകുമ്പോഴേക്കും അനിയന്ത്രിതവും വിവരണാതീതവുമായി ഈ വിഷയം മാറി. പിന്നീട് വന്ന 2015ലെ എല്‍.ഡി.എഫ്. കൗണ്‍സിലും 2016ലെ പിണറായി വിജയന്‍ സര്‍ക്കാരും ലാലൂരിന് പുതിയ മുഖം നല്‍കുന്നതിന് തീരുമാനിച്ചു.

ഇതിന്‍റെ ഭാഗമായി ഐ.എം. വിജയന്‍റെ നാമധേയത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള 100 കോടി രൂപ ചെലവില്‍ സ്പോര്‍ട്സ് കോംപ്ലക്സിന്‍റെ ഒന്നാംഘട്ട നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കേരളത്തിലെ ഏറ്റവും വലിയ ഇന്‍റോര്‍ സ്റ്റേഡിയത്തിന്‍റെ സ്ട്രക്ച്ചര്‍ വര്‍ക്ക് പൂര്‍ത്തീകരി ച്ചരിക്കുകയാണ്.

silver leaf psc academy, silver leaf psc academy kozhikode, kerala psc silver leaf academy, kerala psc coaching kozhikode

അക്വാട്ടിക് കോംപ്ലക്സിന്‍റെയും അന്താരാഷ്ട്ര ഫുട്ബോള്‍ ഗ്രൗണ്ടിന്‍റേയും നിര്‍മ്മാണം പുരോഗമിച്ചുവരികയാണ്.   എന്നിരുന്നാലും 2012 വരെയുള്ള ലാലൂരില്‍ നിക്ഷേപിക്കപ്പെട്ട 75 വര്‍ഷക്കാലത്തെ മാലിന്യം സംസ്ക്കരിക്കപ്പെടേണ്ടത് ലാലൂരിനെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന് ആവശ്യമാണെന്ന് കൗണ്‍സിലും സര്‍ക്കാരും വിലയിരുത്തിയതിന്‍റെ ഭാഗമായി 2016ലെ സോളിഡ് വേസ്റ്റ് നിയമപ്രകാരം 5 കോടി രൂപ ചെലവു ചെയ്ത് ബയോമൈനിംഗ് പദ്ധതിയുടെ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.

ഈ പദ്ധതി വഴി കാലങ്ങളായി കെട്ടിക്കിടക്കുന്ന ലെഗസി വേസ്റ്റ് ഹിറ്റാച്ചി ഉപയോഗിച്ച് ഹീപ്പാക്കി മാറ്റിയതിനുശേഷം ബയോ റെമഡിയേഷന്‍ നടത്തി ഒരാഴ്ച്ച ഇട്ട് ബല്ലാസ്റ്റിക് സെപ്പറേറ്ററിലൂടെ കടത്തിവിട്ട് ട്രോമല്‍ സ്ക്രീന്‍സ് വഴി വേര്‍തിരിച്ച് 10 എം.എം. സ്ക്രീനിലൂടെ കംപോസ്റ്റ് വേര്‍തിരിക്കുകയും ഇനേര്‍ട്സായി ലഭിക്കുന്ന കല്ല്, കട്ട  മുതലായവ ലാന്‍റ് ഫില്ലിംഗിന് ഉപയോഗിക്കാവുന്നതും പ്ലാസ്റ്റിക്, തുണി, ടയര്‍ മുതലായവ ബെയ്ലിംഗ് മെഷീനില്‍ പ്രസ്സ് ചെയ്ത് ആര്‍.ഡി.എഫ്. (റെഫ്യൂസ് ഡിറൈവ്ഡ് ഫ്യൂവല്‍) ആക്കി മാറ്റി കലോറിഫിക് വാല്യു വര്‍ദ്ധിപ്പിച്ച് സിമന്‍റ് കമ്പനിക്ക് നല്‍കുകയും ചെയ്യുന്നു.

ഒരു ദിവസം 300 ഘന മീറ്റര്‍ പ്രോസസ്സ് ചെയ്യാവുന്നതാണ്. 2 ഷിഫ്റ്റ് ചെയ്യുമ്പോള്‍ 1 ദിവസം 600 ഘന മീറ്റര്‍ പ്രോസസ്സ് ചെയ്യപ്പെടും ഏകദേശം 85 ദിവസം കൊണ്ട് 52000 ഘന മീറ്റര്‍ വെയ്സ്റ്റ് ബയോ മൈനിംഗ് ചെയ്യുന്നതാണ്. ചുരുങ്ങിയ കാലത്തിനകത്ത് ലാലൂര്‍ 75 വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായിരുന്ന മണ്ണിന്‍റെ സ്വഭാവഘടനയിലേയ്ക്ക് മാറുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

ഐ.എം. വിജയന്‍ സ്പോര്‍ട്സ് കോംപ്ലക്സ് നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ ഉണ്ടായിരുന്ന ഉല്‍ക്കണ്ഠ ദൂരീകരിക്കുന്ന ഈ പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം നാളെ (21.05.2022) ഉച്ചയ്ക്ക് 2.00 മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കുന്നതാണ്. റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജന്‍ കരാര്‍ കൈമാറുന്ന ചടങ്ങില്‍ പ്ലാസ്റ്റിക് ബെയിലിംഗ് മെഷീന്‍റെ ഉദ്ഘാടനം ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിക്കുന്നതാണ്.

ലാലൂരിനെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന് മുന്‍കൈ എടുത്ത മുന്‍ കായിക വകുപ്പ് മന്ത്രിയായിരുന്ന എ.സി. മൊയ്തീന്‍, മുന്‍ കൃഷിവകുപ്പ് മന്ത്രിയും തൃശൂര്‍ നിയോജക മണ്ഡലം എം.എല്‍.എ.യുമായിരുന്ന വി.എസ്. സുനില്‍കുമാര്‍, മുന്‍ മേയര്‍മാരായിരുന്ന അജിത ജയരാജന്‍, അജിത വിജയന്‍ തുടങ്ങിയവരെ പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ആദരിക്കുന്നതാണ്. ഡെപ്യൂട്ടി മേയര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മത നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുന്നതാണ്.

തൃശൂരിന്റെ കുപ്പത്തൊട്ടി അന്താരാഷ്ട്ര നിലവാരത്തിലെ സ്റ്റേഡിയമായി മാറുന്നു

80%
Awesome
  • Design