പ്രണയദിനാശംസകളുമായി തൃശൂര്‍ സിറ്റി പൊലീസ്
ഫെബ്രുവരി 14 പ്രണയദിനം. പ്രണയിതാക്കളുടെ ദിനമാണെങ്കിലും മോറല്‍ പൊലീസിങ്ങിന്റെ ദിനം കൂടിയാണ് ഫെബ്രുവരി 14. പൊലീസിന് തലവേദന സൃഷ്ടിക്കുന്ന ദിനം. ആണും പെണ്ണും ഒരുമിച്ചു നടന്നാല്‍ കമിതാക്കളാണെന്ന് ഉറപ്പിച്ച് പിടിച്ചു കെട്ടിക്കുമെന്നും തല്ലുമെന്നും എല്ലാം ഭീഷണിപ്പെടുത്തി പലവിധ സംഘടനകള്‍ രംഗത്തുണ്ട്. ആ ഒരു സാഹചര്യത്തില്‍ തൃശൂര്‍ സിറ്റി പൊലീസ് പ്രണയ ദിനാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്.
പ്രണയിച്ചിട്ടുള്ളവരേയും പ്രണയിക്കുന്നവരേയും ഇനി പ്രണയിക്കാന്‍ പോകുന്നവരേയും അഭിസംബോധന ചെയ്തു കൊണ്ടാണ് സന്ദേശ വീഡിയോ ആരംഭിക്കുന്നത്. നിങ്ങള്‍ ബന്ധങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക അവരോട് വിശ്വസ്ത പുലര്‍ത്തുക, സന്ദേശം ഉദ്ബോധിപ്പിക്കുന്നു. വീഡിയോ കാണാന്‍ സന്ദര്‍ശിക്കുക: ഫേസ്ബുക്ക്.കോം
Comments are closed.