യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമയോടുള്ള മാധ്യമ കരുതല്‍, സൈബര്‍ അണികളേക്കാള്‍ തരം താണത്
പറയാതെ പോകാനാകില്ല…കേരളത്തിലെ മാധ്യമങ്ങൾ യു ഡി എഫിനെ ഈ ഇലക്ഷനിൽ പൊതിഞ്ഞ് പിടിച്ച രീതി, കേരളത്തിലെ ഇത്രയും കാലത്തെ തെരഞ്ഞെടുപ്പ് രംഗത്തെ ഏറ്റവും അശ്ലീല കാഴ്ചയായിരുന്നു.
ഒരു ഉളുപ്പുമില്ലാതെ, യു ഡി എഫ് സൈബർ അണികളെക്കാൾ തരം താഴ്ന്നു കേരളത്തിലെ മാധ്യമങ്ങൾ…എണ്ണിപ്പറയാനാണെങ്കിൽ ഒരുപാടുണ്ട്….
1- സാധാരണക്കാരന് ഇത്ര വേഗത്തിൽ പോയിട്ട് എന്തെടുക്കാനാ, കാഴ്ചകളൊക്കെ കണ്ട് സാവധാനം പോയാൽ പോരേ….ഈ രണ്ട് ബൈറ്റുകൾ മാത്രം മതിയായിരുന്നു യു ഡി എഫ് സ്ഥാനാർത്ഥിയുടെ നിലവാരം അറിയാൻ, അവിടന്നങ്ങോട്ട് അസുഖകരമായ ഒരു ചോദ്യങ്ങളുമുണ്ടാകാതെ അവരെ പൊതിഞ്ഞ് പിടിക്കുകയായിരുന്നു കേരളത്തിലെ മാധ്യമങ്ങൾ. വിഢിത്വവും, സാധാരണക്കാരോടുള്ള പുച്ഛവും നിറഞ്ഞ അവരെ, ഭർത്താവിനെ മരണ ശേഷവും പ്രണയിക്കുന്ന കദനകഥകളിലെ നായിക മാത്രമാക്കി അവതരിപ്പിക്കുകയായിരുന്നു മലയാള മാധ്യമങ്ങൾ.കരുതൽ എന്ന വാക്ക് അന്വർത്ഥമായ നാളുകൾ…!!
2- പൊതുരംഗത്ത് ഇല്ലാതിരുന്ന മുഖ്യമന്ത്രിയുടെ മകൾക്ക് എതിരെ പോലും നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞ, നുണയും അപവാദവും വെൺമയിൽ പൊതിഞ്ഞ് പറയുന്ന, ഇട നില നിന്നിടത്ത് നിന്നും പോലീസിനെ കണ്ട് ഓടിയ, ഒരു കോൺഗ്രസുകാരന്റെ എല്ലാ കപടതയും നിറഞ്ഞ പി ടി തോമസ് എന്ന വെറും കോൺഗ്രസ്സുകാരനെ ഗാന്ധിജി കഴിഞ്ഞാൽ രാജ്യം കണ്ട നന്മ നിറഞ്ഞ മഹാത്മാവ് ആക്കി അവതരിപ്പിക്കാൻ മാധ്യമങ്ങളൊഴുക്കിയ മഷിയും കഥകളും ചേർത്ത് വെച്ചാൽ ഒരു വൻമതിൽ പണിയാനുള്ളത് ഉണ്ടായിരുന്നു..!!
3- മഹാരാജാസിലെ പിരിയൻ ഗോവണി മുതൽ, മാറ്റി വെയ്ക്കുന്ന ഭക്ഷണ സെന്റിമൻസിലൂടെ, മക്കളെ വളർത്തിയ ഗദന കഥയിലൂടെ കറങ്ങി ആകാശദൂദിനെ തോൽപ്പിക്കുന്ന കണ്ണീർക്കഥകളിൽ മാത്രം മാധ്യമങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചത്, സഹതാപം മാത്രം പ്രതീക്ഷിച്ച് യു ഡി എഫ് അവതരിപ്പിച്ച സ്ഥാനാർത്ഥിയുടെ കഴിവ് കേട് ജനം അറിയരുതെന്ന നിർബന്ധ ബുദ്ധിയായിരുന്നു. മനോരമയുടെ ഗദ വായിച്ചാൽ ഭർത്താവ് മരിച്ച , അത് ആറു മാസം മുന്നേ മാത്രം, മക്കളെ സംരക്ഷിക്കുന്ന ആദ്യ അമ്മയാണ് ഉമയെന്ന് തോന്നുമായിരുന്നു. അതും മുതിർന്ന മക്കൾ ..!!
4- ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും മീറ്റ് ദ കാൻഡിഡേറ്റ് സംഘടിപ്പിക്കുന്ന മാധ്യമങ്ങൾ, മൂന്ന് സ്ഥാനാർത്ഥികളുടേയും, അതും എൽ ഡി എഫ് സ്ഥാനാർത്ഥി എപ്പോൾ വരാനും തയാറായിരുന്നിട്ട് പോലും സഘടിപ്പിക്കാത്തത്, അതോട് കൂടി കഴിവ് കെട്ട, സഹതാപം മാത്രം പ്രതീക്ഷിച്ച് നിർത്തിയ സ്വന്തം സ്ഥാനാർത്ഥി കുമിള പൊട്ടുന്നത് പോലെ പൊട്ടും എന്നുറപ്പുള്ളത് കൊണ്ട് മാത്രമായിരുന്നു.കരുതലിന്റെ ഇത് വരെ കാണാത്ത ഭാവമായിരുന്നു അത്…!
5- വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് എതിരെ പ്രതികരിച്ച ജോയുടെ ഭാര്യ ദയാ പാസ്ക്കൽ മാധ്യമങ്ങളിൽ നിന്നും നേരിട്ടതിന്റെ പതിനായിരത്തിലൊരു ശതമാനം പോലും ശക്തിയുള്ള ചോദ്യം സ്ഥാനാർത്ഥി ആയിരുന്നിട്ട് പോലും ഉമാ തോമസിന് നേരിടേണ്ടി വന്നില്ല. അത്രയും ലഘുവായ ചോദ്യങ്ങൾ മാധ്യമ പ്രവർത്തകർക്ക് ചോദിക്കാൻ ആകുമോ എന്നോർത്ത് അത്ഭുതപ്പെട്ട് പോയിട്ടുണ്ട്, ചില ഇന്റർവ്വ്യൂകൾ കാണുമ്പോൾ…കരുണയുടെ കാവൽ രൂപമായിരുന്നു മാധ്യമങ്ങൾ. എണ്ണിപറയാനേറയുണ്ട്.
മൂന്നാം തീയതി സ:ജോ യുടെ വിജയം ആദ്യം നൽകുന്ന അടിയിൽ കരണം പുകയുന്നത് ഇവിടത്തെ മാധ്യമങ്ങളുടെ ആകും എന്നുറപ്പാണ്. അത്രമേൽ പക്ഷപാതിത്വമാണ് ത്യക്കാക്കര ഇലക്ഷനിൽ മാധ്യമങ്ങൾ സ്വീകരിച്ചത്…!
ഫേസ്ബുക്കില്‍ കുറിച്ചത്
Comments are closed.