മുകേഷ് അംബാനിയുടെ മകനെ പരിഹസിച്ചുള്ള വാര്‍ത്ത എട്ട് വെബ്സൈറ്റുകള്‍ “നിശബ്ദമായി” പിന്‍വലിച്ചു
റിലയന്‍സ് ഗ്രൂപ്പിന്റെ നാല്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് ചെയര്മാന് മുകേഷ് അംബാനിയുടെ മകന് അനന്ത് അംബാനി നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയെ പ്രകമ്പനം കൊള്ളിച്ചിരുന്നു. ഊര്‍ജ്ജസ്വലമായ പ്രസംഗമായിരുന്നുവെങ്കിലും നെറ്റിസെണ്‍സ് അന്തിന്റെ പ്രസംഗ ശൈലിയെ കോമഡിയാക്കി ട്രോള്‍ ചെയ്തു. സ്വാഭാവികമായും ഈ ട്രോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഇഷ്ട വാര്‍ത്തയായി മാറുകയും ചെയ്തു.
സ്കൂപ്പ് വൂപ്പ്, ഡെയ്ലിയോ, സ്റ്റോറി പിക് പോലുള്ള പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രാമുഖ്യത്തോടെ അനന്ത് ട്രോളിങ് വാര്‍ത്തയാക്കുകയും ചെയ്തു. പക്ഷേ, പ്രസിദ്ധീകരിച്ച് അധിക സമയം കഴിഞ്ഞില്ല. അവയ്ക്കൊക്കെ പിന്‍വലിക്കേണ്ടി വന്നു. ഇതിലെ മറ്റൊരു തമാശ സ്കൂപ്പ് വൂപ്പും സ്റ്റോറി പികും വാര്‍ത്ത പിന്‍വലിച്ചതിനെ ഡെയ്ലിയോ കളിയാക്കി. പക്ഷേ, പിന്നാലെ അവര്‍ക്കും ഡിലീറ്റ് ചെയ്യേണ്ടി വന്നു.
അനന്തിന്റെ ട്രോള്‍ ചെയ്ത വാര്‍ത്ത പിന്‍വലിക്കേണ്ടി വന്ന മറ്റു മാധ്യമങ്ങള്‍ മെന്‍സ് എക്സ് പി, നൈയൂസ്, ദി സോഷ്യല്‍ മോങ്ക്, സോഷ്യല്‍ സമോസ, ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ് എന്നിവയാണ്.
വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: ആള്‍ട്ട്ന്യൂസ്.കോം
Comments are closed.