News in its shortest

ഇത് ഹിന്ദുസ്ഥാന്‍, ലിഞ്ചിസ്ഥാന്‍ ആക്കരുത്: പാര്‍ലമെന്റില്‍ ബിജെപി ആക്രമിച്ച് കോണ്‍ഗ്രസ്‌

ലോകസഭയില്‍ ബിജെപിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്. വര്‍ദ്ധിച്ചു വരുന്ന ജനക്കൂട്ട ആക്രമങ്ങളുടെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെ ആക്രമിച്ച കോണ്‍ഗ്രസ് പശുവിന്റെ പേരിലെ ആക്രമണങ്ങളെ പരോക്ഷമായി കേന്ദ്രം സഹായിക്കുന്നുവെന്നും ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലെന്റില്‍ ഈ വിഷയങ്ങളെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. ഇത് ഹിന്ദുസ്ഥാനാണ്. ഹിന്ദുസ്ഥാനായി തുടരാന്‍ അനുവദിക്കുക. ഇതിനെ ലിഞ്ചിസ്ഥാന്‍ ആക്കാതിരിക്കുക. ഖാര്‍ഗെ കേന്ദ്രത്തിന് എതിരെ ആഞ്ഞടിച്ചു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: എന്‍ഡിടിവി

Comments are closed.