News in its shortest

ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യയ്ക്ക് ഭീഷണി: കെ പി രാമനുണ്ണി


രാജ്യത്തിന് മാത്രമല്ല ഹിന്ദുയിസത്തിനും ഹിന്ദുത്വ ഫാസിസം ഭീഷണിയാണെന്ന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ കെപി രാമനുണ്ണി അഭിപ്രായപ്പെട്ടു. ഹിന്ദുയിസത്തിന്റെ സൗന്ദര്യത്തെ അത് നശിപ്പിക്കുന്നു. ഹിന്ദുയിസത്തിന് പാരമ്പര്യമായി ലഭിച്ചിരിക്കുന്ന സഹിഷ്ണുതയേയും ബഹുസ്വരതയേയും അത് നശിപ്പിക്കും. അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ അക്രമം നടത്തുന്നയാളിനും സാംസ്‌കാരിക മരണം സംഭവിക്കുന്നു.

ഇന്നത്തെ കാലത്ത് ആരും ഒരിടത്ത് വളരെക്കാലം വസിക്കുന്നില്ല. ഹിന്ദുക്കളും ലോകമെമ്പാടും യാത്ര ചെയ്യുകയും വസിക്കുകയും ചെയ്യുന്നു. മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഭൂരിപക്ഷമായ അവിടെ ഹിന്ദുക്കളോട് വെറുപ്പ് ഉണ്ടായാലോ. ഫാസിസ്റ്റുകളായവര്‍ വെറുപ്പിന്റെ രാഷ്ട്രീയത്തെ ആസ്വദിക്കുന്നവരാണ്. അവര്‍ അനന്തരഫലത്തെ കുറിച്ച് ചിന്തിക്കുന്നില്ല. അവരുടെ രാഷ്ട്രീയം ഹിന്ദുക്കളേയും വലിയ ആപത്തില്‍പ്പെടുത്തുന്നുവെന്നും രാമനുണ്ണി പറഞ്ഞു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ഫ്രണ്ട്‌ലൈന്‍.ഇന്‍

Comments are closed.