സ്വന്തക്കാരെ രാഷ്ട്രപതിയുടെ സഹായികളായി നിയമിച്ച് മോദി രാഷ്ട്രപതി ഭവനില്‍ പിടിമുറുക്കി
പുതിയൊരു രാഷ്ട്രപതി ചുമതലയേറ്റെടുക്കുമ്പോള്‍ രാഷ്ട്രപതി ഭവന്റെ ഭരണപരമായ കാര്യങ്ങള്‍ നോക്കുന്നതിനുള്ള ഉദ്യോഗസ്ഥരെ സ്വന്ത ഇഷ്ടപ്രകാരം തെരഞ്ഞെടുക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിക്കുകയെന്നത് ഒരു കീഴ് വഴക്കമാണ്. എന്നാല്‍ റാം നാഥ് കോവിന്ദിന് ആ അവസരം ലഭിച്ചില്ല. പകരം, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുപ്പമുള്ള മൂന്നു ഉദ്യോഗസ്ഥരെ പിഎംഒ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പേഴ്സണല്‍ ആന്റ് ട്രെയിനിങ് വകുപ്പ് വഴി നിയമനം നടത്തുകയായിരുന്നു. ഇത് രാഷ്ട്രപതി ഭവനില്‍ മോദിക്ക് നിയന്ത്രണം കൊണ്ടുവരാനായുള്ള നീക്കമായിട്ടാണ് വിവക്ഷിക്കപ്പെടുന്നത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: സ്ക്രോള്‍.ഇന്‍
Comments are closed.