81-കാരന്‍ യുവാവാകുന്ന ദ്വീപ്
നരച്ച തലയും കാലത്തിന്റെ പോക്കേല്‍പ്പിച്ച ചുളിവുകളുമായി വൃദ്ധര്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്തു കൊണ്ടിരിക്കുന്ന ദൃശ്യം പല രാജ്യങ്ങളിലും കാണാനാകും. എന്നാല്‍ ഈ ഗ്രീക്ക് ദ്വീപില്‍ കാര്യങ്ങള്‍ കുറച്ച് വ്യത്യസ്തമാണ്. ഇവിടത്തെ ജനസംഖ്യയുടെ മൂന്നിലൊന്നും 90 വയസ് കഴിഞ്ഞവരാണ്.
ഇക്കാരിയ എന്ന ഈ ദ്വീപിലെ ജനതയുടെ ദീര്‍ഘായുസ്സിന്റെ രഹസ്യമായി ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത് സജീവമായ ജീവിതശൈലിയും ആരോഗ്യകരമായ ഭക്ഷണ ശീലവുമാണെന്നാണ്.
ബ്ലൂ സോണ്‍ പ്രോജക്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരോഗ്യ വിദഗ്ദ്ധരും ആന്ത്രോപോളജിസ്റ്റുകളും മറ്റൊന്ന് കൂടെ ചൂണ്ടിക്കാണിക്കുന്നു. കുടുംബാംഗങ്ങള്‍ തമ്മിലെ ബന്ധത്തിലെ ഇഴയടുപ്പവും വിശ്വാസത്തിലധിഷ്ഠിതമായ ജീവിതവും. കുടുംബാംഗങ്ങളുമായി മാത്രമല്ല അയല്‍ക്കാരുമായും നല്ല അടുപ്പം സൂക്ഷിക്കാന്‍ ഇക്കാരിയന്‍മാര്‍ ശ്രദ്ധിക്കുന്നു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ബിബിസി.കോം
Comments are closed.