ഗുജറാത്തില്‍ ബിജെപിക്ക് വിമതന്മാരേയും തോല്‍പ്പിക്കണം
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ജീവന്മരണ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബിജെപിക്ക് ഭരണവിരുദ്ധ വികാരത്തിനൊപ്പം കോണ്‍ഗ്രസിനെ മാത്രമല്ല തറപറ്റിക്കേണ്ടത് സംസ്ഥാനത്തുടനീളം മത്സരരംഗത്തുള്ള വിമതന്മാരെ കൂടിയാണ്.
ഞായറാഴ്ച ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച ബിജെപി 24 വിമതന്മാരെ പുറത്താക്കിയിരുന്നു. ഇവരെല്ലാം സ്വതന്ത്രരും കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളുമായി മത്സരരംഗത്തുണ്ട്.
പലരും ബിജെപിയിലെ ഉന്നത നേതാക്കന്മാരായിരുന്നു. ഇവരെല്ലാം ബിജെപിക്കും പാര്‍ട്ടിയുടെ സ്ഥാര്‍ത്ഥികള്‍ക്കും ഭീഷണിയുയര്‍ത്തുന്നുണ്ട്.
ഉത്തര്‍പ്രദേശിലെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം തന്നെയാണ് ബിജെപിക്ക് ഗുജറാത്തില്‍ വിമതന്മാരെ പുറത്താക്കേണ്ടിയും വന്നത്.
വിശദമായ വായനക്ക് സന്ദര്‍ശിക്കുക: സ്ക്രോള്‍.ഇന്‍
Comments are closed.