അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷനും ഫ്ലൈദുബായിയും പങ്കാളിത്തത്തിൽ
മുംബെ: മാർക്കറ്റിങ്, ബ്രാന്റിങ് മേഖലയിൽ അടുത്ത നാല് മാസത്തേക്ക് പരസ്പരം സഹകരിക്കുന്നതിന് അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷനും ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈനായ ഫ്ലൈദുബായിയും ധാരണയിലെത്തി.
5 ലോകകപ്പ് ഫൈനലിൽ കളിച്ചിട്ടുള്ള അർജന്റീനിയൻ ഫുട്ബോൾ ടീം നിലവിൽ കോപ്പ അമേരിക്ക ചാമ്പ്യൻമാരാണ്.15 വർഷം കോപ്പ അമേരിക്ക പട്ടം കരസ്ഥമാക്കിയ ചരിത്രവും ടീമിനുണ്ട്. ഖത്തറിലെ ദോഹയിൽ അടുത്ത മാസമാരംഭിക്കുന്ന ലോകകപ്പ് ഫുട്ബോൾ മൽസരത്തിന്റെ പശ്ചാത്തലത്തിൽ രൂപം കൊണ്ട ഈ പ്രാദേശിക സഹകരണത്തെത്തുടർന്ന് അർജന്റീനിയൻ ടീമിന്റെ യാത്ര ഫ്ലൈ ദുബായി ഫ്ലൈറ്റുകളിലായിരിക്കും. അതേ സമയം ഫ്ലൈ ദുബായി സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടികളിൽ അർജന്റീനിയൻ ടീം പങ്കെടുക്കുകയും ചെയ്യും. യു എ ഇ തലസ്ഥാനമായ അബുദാബിയിൽ നടക്കുന്ന ടീമിന്റെ പരിശീലന പരിപാടിക്കിടയിലാണ് ഇതു ണ്ടാവുക.
മേഖലയിലെ വിമാന യാത്രക്കാർക്ക് പുതിയ അനുഭവങ്ങൾ സമ്മാനിച്ച ഫ്ലൈ ദുബായിയുമായിട്ടുള്ള പങ്കാളിത്തം ലോകത്തിലെ മുൻ നിര ടീമുകളിലൊന്നായ അർജന്റീനയുടെ ആരാധക വൃന്ദം വികസിപ്പിക്കാനും ഖത്തർ ലോകകപ്പ് കൂടുതൽ ആഹ്ലാദകരമാക്കാനും സഹായിക്കുമെന്ന് അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ഫാബിയാൻ താപ്പിയ പറഞ്ഞു.
ദൂരങ്ങളെ ഇല്ലാതാക്കിയും അതൃത്തികളെ അതിലംഘിച്ചുമുള്ള ഈ പങ്കാളിത്തം ഫുട്ബോളുമായുള്ള ഫ്ലൈ ദുബായിയുടെ ആത്മ ബന്ധത്തെയാണ് കാണിക്കുന്നതെന്ന് ഫ്ലൈ ദുബായ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഘെയ്ത് അൽ ഘെയ്ത് പറഞ്ഞു. തങ്ങളുടെ ഇഷ്ട ടീമിന് പ്രോൽസാഹനം നൽകുന്നതിനായി മൽസരം നടക്കുന്ന ദിവസങ്ങളിലെല്ലാം 30 സർവീസുകൾ വീതം ദോഹയിലക്ക് ഫ്ലൈ ദുബായ് നടത്തുന്നുണ്ട്.
ഗൾഫ് രാജ്യങ്ങളിലെ അർജന്റീനിയൻ ആരാധകരുമായി കൂടുതൽ അടുക്കാൻ ഫ്ലൈ ദുബായിയുമായുള്ള പങ്കാളിത്തം സഹായകമാവുമെന്ന് അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷൻ ചീഫ് കമേഴ്സ്യൽ മാർക്കറ്റിങ് ഓഫീസർ ലിയാൻഡ്രോ പീറ്റർസൺ അഭിപ്രായപ്പെട്ടു. ഈ കൂട്ടുകെട്ട് പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പ് മൽസരത്തിൽ കളിയുള്ള ദിവസങ്ങളിലെല്ലാം ഖത്തർ എയർവേയ്സുമായി സഹകരിച്ചു കൊണ്ട് 30 വരെ ഷട്ടിൽ സർവീസുകളാണ് ദുബായിൽ നിന്ന് ദോഹയിലേക്ക് ഫ്ലൈ ദുബായ് നടത്തുന്നത്.
അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷനും ഫ്ലൈദുബായിയും പങ്കാളിത്തത്തിൽ
The Argentine Football Association and flydubai announce regional partnership
Comments are closed.