News in its shortest

ദിലീപിന്റെ ഡി സിനിമാസ് ഭൂമി കയ്യേറ്റമല്ലെന്ന് സര്‍വേ വകുപ്പ്‌

നടിയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഉടമസ്ഥതയില്‍ ചാലക്കുടിയിലുള്ള ഡി സിനിമാസിന്റെ ഭൂമി കയ്യേറിയതല്ലെന്ന് സര്‍വേ വിഭാഗം കണ്ടെത്തി. 30 വര്‍ഷത്തെ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് ദിലീപിന് ഏറെ ആശ്വാസമായ കണ്ടെത്തലുണ്ടായിരിക്കുന്നത്. സര്‍ക്കാരിന്റെ പക്കലുള്ള ഏറ്റവും പഴക്കമുള്ള രേഖകളാണിത്. എങ്കിലും സമീപത്തെ ക്ഷേത്രത്തിന് ഇനിയും പരാതിയുണ്ടെങ്കില്‍ അവരുടെ കൈവശമുള്ള രേഖകള്‍ ഹാജരാക്കിയാല്‍ വീണ്ടും സര്‍വേ നടത്തും. ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് നിരവധി കയ്യേറ്റ വാര്‍ത്തകളാണ് കേരളത്തിന്റെ പലഭാഗങ്ങൡ നിന്നായി ഉയര്‍ന്നത്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: മനോരമ ഓണ്‍ലൈന്‍

Comments are closed.