News in its shortest

പ്രണയദിനം ആഘോഷിക്കാന്‍ മോദിയെ ക്ഷണിച്ച് ഷഹീന്‍ബാഗ് പ്രതിഷേധക്കാര്‍

വിവാദ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്ന ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ പ്രണയ ദിനം തങ്ങള്‍ക്കൊപ്പം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചു.

പൗരത്വ ഭേദഗതി നിയമവും നിര്‍ദ്ദിഷ്ട ദേശീയ പൗരത്വ രജിസ്റ്ററും റദ്ദാക്കണം എന്നാവശ്യപ്പെട്ട് ദേശീയ തലസ്ഥാനത്ത് ഡിസംബര്‍ 15 മുതല്‍ പ്രതിഷേധം നടക്കുകയാണ്.

പ്രധാനമന്ത്രി മോദി, ഷഹീന്‍ബാഗിലേക്ക് വരൂ, താങ്കള്‍ക്കുള്ള സമ്മാനമെടുക്കൂ, ഞങ്ങളോട് സംസാരിക്കൂവെന്ന് ആഹ്വാനം ചെയ്യുന്ന സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ പരക്കുന്നു.

പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രി അമിത് ഷായോ വേറെ ആരെങ്കിലുമോ ആകട്ടെ. അവര്‍ക്ക് വരാം. ഞങ്ങളോട് സംസാരിക്കാം. ഷഹീന്‍ബാഗില്‍ പ്രതിഷേധിക്കുന്ന സെയ്ദ് തസീര്‍ അഹമ്മദ് പറഞ്ഞു. നിയമം ഭരണഘടനാ വിരുദ്ധമല്ലെന്ന് ഞങ്ങളെ ബോധ്യപ്പെടുത്തിയാല്‍ ഞങ്ങള്‍ പ്രതിഷേധം അവസാനിപ്പിക്കാം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെക്ക് കിഴക്കന്‍ ദല്‍ഹിയെ നോയിഡയുമായി ബന്ധിപ്പിക്കുന്ന റോഡ് തടസ്സപ്പെടുത്തിയാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ പ്രതിഷേധം നടത്തുന്നത്.

Comments are closed.