താജ് മഹല്‍ യുനെസ്കോയുടെ മികച്ച രണ്ടാമത്തെ ലോക പൈകൃത കേന്ദ്രം
താജ്മഹലിനെ ചൊല്ലി ബിജെപി ഉയര്‍ത്തിവിട്ട വിവാദങ്ങളെ മാറ്റി നിര്‍ത്തൂ. താജ്മഹല്‍ ഒരിക്കല്‍ കൂടെ ലോകശ്രദ്ദാ കേന്ദ്രമാകുകയാണ്.
ലോകത്തെ ഏറ്റവും മികച്ച പൈതൃക കേന്ദ്രങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഏറ്റവും പുതിയ സര്‍വേ പ്രകാരം ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹലിന് ലഭിച്ചിരിക്കുന്നത്.
ഒരു വര്‍ഷം എട്ട് മില്ല്യണിലധികം ആളുകള്‍ ഷാജഹാന് പ്രിയപത്നി മുംതാസ് മഹലിന്റെ ഓര്‍മ്മയ്ക്കായ് ആഗ്രയില്‍ നിര്‍മ്മിച്ച പ്രണയ കൂടീരം കാണുന്നതിനായി എത്തുന്നുണ്ട്.
കംബോഡിയയിലെ അങ്കോര്‍വത്ത് ക്ഷേത്രത്തിനാണ് ഒന്നാം സ്ഥാനം. ട്രിപ് അഡൈ്വസര്‍ എന്ന യാത്രാ വെബ്സൈറ്റ് നടത്തിയ മികച്ച സാംസ്കാരിക, പ്രകൃതിദത്ത പൈതൃക സ്ഥലങ്ങളെ കണ്ടെത്തുന്നതിനുള്ള സര്‍വേയില്‍ ലേകാമെമ്പാടുമുള്ള യാത്രികര്‍ വോട്ട് ചെയ്തു.
വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ഹിന്ദുസ്ഥാന്‍ടൈംസ്.കോം
Comments are closed.