News in its shortest

സിറിയയില്‍ സൈനിക കേന്ദ്രത്തിനുനേരെ മിസൈലാക്രമണം, അനവധി പേര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ സൈനിക വ്യോമകേന്ദ്രത്തിനുനേരെ മിസൈല്‍ ആക്രമണത്തില്‍ അനവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അനവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. സിറിയന്‍ വാര്‍ത്ത ഏജന്‍സിയായ സനയാണ് വാര്‍ത്ത പുറത്തുവിട്ടത്. ടൈഫൂര്‍ വ്യോമസേനാ താവളത്തിലാണ് ആക്രമണം നടന്നത്. വിശദവിവരങ്ങള്‍ പുറത്തു വരുന്നതേയുള്ളൂ. വിമത നഗരമായ ഡൗമയില്‍ രാസായുധ പ്രയോഗത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സൈനിക കേന്ദ്രത്തിനുനേര്‍ക്ക് ആക്രമണം ഉണ്ടായത്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ബിബിസി.കോം

Comments are closed.