സുരേഷ് നമ്പത്ത് ദ ഹിന്ദുവിന്റെ പുതിയ എഡിറ്റര്‍
പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ദി ഹിന്ദുവിന്റെ പുതിയ എഡിറ്ററായി സുരേഷ് നമ്പത്തിനെ നിയമിച്ചു. തിങ്കളാഴ്ച ചേര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് തീരുമാനമെടുത്തത്. അടുത്തവര്‍ഷം മാര്‍ച്ച് ഒന്നിന് അദ്ദേഹം ഇപ്പോഴത്തെ എഡിറ്റര്‍ മുകുന്ദ് പത്മനാഭന്റെ പിന്‍ഗാമിയായി ചുമതലയേല്‍ക്കും.
കഴിഞ്ഞ 22 വര്‍ഷങ്ങളായി സുരേഷ് 140 വയസ്സുള്ള ഹിന്ദുവില്‍ പ്രവര്‍ത്തിക്കുന്നു. 1996 ഒക്ടോബറില്‍ തമിഴ്നാട് രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ് ആയിട്ടാണ് അദ്ദേഹം ഹിന്ദുവില്‍ ചേരുന്നത്.
2006 ജൂലെ മുതല്‍ 2012 ഫെബ്രുവരി വരെ അദ്ദേഹം തമിഴ്നാട് ബ്യൂറോ ചീഫ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് സീനിയര്‍ അസോസിയേറ്റ് എഡിറ്ററായും കോഓഡിനേറ്റ് എഡിറ്ററായും പ്രൊമോട്ട് ചെയ്യപ്പെട്ടു. 2015 ഒക്ടോബര്‍ മുതല്‍ നാഷണല്‍ എഡിറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിഹിന്ദു.കോം
Comments are closed.