മതേതര ഇടതുപക്ഷക്കാരനായ സുഭാഷ് ചന്ദ്ര ബോസിനെ എന്തുകൊണ്ട് ബിജെപി വിഴുങ്ങാന്‍ ശ്രമിക്കുന്നു?
സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന്റെ 75-ാം വാര്‍ഷികമായിരുന്നു 2018 ഒക്ടോബര്‍ 21. അന്നേദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ദല്‍ഹിയിലെ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. ബോസിന്റെ തൊപ്പിയണിഞ്ഞ് മോദി നടത്തിയത് നാടകമെന്ന് വിമര്‍ശനവും ഉയര്‍ന്നു.
സി ആര് ദാസിന്റെ ശിഷ്യത്വത്തിലാണ് ബോസ് ബംഗാള്‍ രാഷ്ട്രീയത്തിലൂടെ ഇന്ത്യന്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയരുന്നത്. അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത് ഇടതുപക്ഷക്കാരനായും സോഷ്യലിസ്റ്റുമായിട്ടാണ്. വര്‍ഗ ബഹുജനങ്ങളുടെ പക്ഷത്തു നില്ക്കുന്ന തരത്തില്‍ കോണ്‍ഗ്രസിനെ പുതുക്കിയെടുക്കുന്നതിന് ഇടതുപക്ഷ വിപ്ലവം പാര്‍ട്ടിയില്‍ ഉണ്ടാകണമെന്ന് അദ്ദേഹം വിശ്വസിച്ചു.
അദ്ദേഹത്തിന് വര്‍ഗീയ രാഷ്ട്രീയത്തോട് തെല്ലും അനുഭാവം പ്രകടിപ്പിച്ചിരുന്നില്ലെന്ന് മാത്രമല്ല ഹിന്ദു മഹാസഭയേയും മുസ്ലിം ലീഗിനേയും അദ്ദേഹം നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. അദ്ദേഹം സ്വകാര്യ ജീവിതത്തില്‍ ഹിന്ദു മതവിശ്വാസിയായിരുന്നുവെങ്കിലും രാഷ്ട്രീയത്തില്‍ മതേതരത്വം പുലര്‍ത്തി. അങ്ങനെയൊരു ആളെയാണ് ഇപ്പോള്‍ ബിജെപി സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്ക്രോള്‍.ഇന്‍
Comments are closed.