പൊലീസ് സ്ക്വാഡില്‍ ജര്‍മ്മന്‍ ഷെപ്പേഡിനെ കടത്തിവെട്ടി, തെരുവില്‍ നിന്നും രക്ഷിച്ച് പരിശീലനം നല്കിയ പട്ടി
തെരുവ് നായ, നാടന്‍ നായ എന്നൊക്കെ കേള്‍ക്കുമ്പോള്‍ പുച്ഛഭാവമാണ് സമൂഹ മനസ്സില്‍ തെളിയുക. ജര്‍മ്മന്‍ ഷെപ്പേഡും ലാബ്രഡോറും എന്ന് കേട്ടാല്‍ പുലിക്കുട്ടികള്‍ എന്നും ചിന്തിക്കും. മാറി ചിന്തിക്കാനുള്ള സമയം ആയിരിക്കുന്നു. ഉത്തരഖണ്ഡ് പൊലീസ് തെരുവില്‍ നിന്നും എടുത്ത് വളര്‍ത്തി പരിശീലനം നല്കി ഡോഗ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയ ഒരു പട്ടി ഇപ്പോള്‍ സ്ക്വാഡിലെ ഉന്നത കുല ജാതരേക്കാള് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. ലക്ഷങ്ങള്‍ വിലയുള്ളതാണ് ഈ ഉന്നത കുലജാതര്‍.
ഈ പട്ടിയുടെ പ്രകടനത്തിന്റെ വീഡിയോയും ഫോട്ടോയും കഴിഞ്ഞ ദിവസം പൊലീസ് ട്വീറ്റ് ചെയ്തിരുന്നു. ഈ വര്‍ഷമാദ്യം പശ്ചിമ ബംഗാളിലെ ബോംബ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയ ആശ എന്ന പട്ടിയും തെരുവില്‍ നിന്ന് പൊലീസ് എടുത്ത് പരിശീലനം നല്‍കിയതാണ്.
കൂടുതല്‍ വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം
Comments are closed.