ആദ്യം അമ്പരപ്പ്, പിന്നെ ചെറുപുഞ്ചിരി; സ്വന്തം അവാര്‍ഡ് വാര്‍ത്ത വായിച്ച് ശ്രീജ
ലൈവായി വാര്‍ത്ത വായിക്കുന്നതിനിടെ തനിക്ക് അവാര്‍ഡ് ലഭിച്ച വാര്‍ത്ത അപ്രതീക്ഷിതമായി പ്രോംപ്റ്ററില്‍ തെളിഞ്ഞാല്‍ എന്താകും ഒരു വാര്‍ത്താ വായനക്കാരിയുടെ പ്രതികരണം. ആദ്യം ഒരു ഞെട്ടല്‍. അത് പുറത്ത് കാണിക്കാതെ ഒന്ന് ശ്വാസം എടുത്ത് വാര്‍ത്ത വായിക്കുക. വായിച്ചശേഷം ഒരു ചെറുപുഞ്ചിരിയും.
ഇതാണ് കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസില്‍ ശ്രീജ ശ്യാമിന് സംഭവിച്ചത്. അവര്‍ വാര്‍ത്ത വായിക്കുന്നതിനിടെ മികച്ച വാര്‍ത്ത വാര്‍ത്ത അവതാരകയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് വാര്‍ത്താ വിവരം വന്നത്. ചീഫ് സബ് എഡിറ്ററായ ശ്രീജയോട് ഡെസ്കിലുള്ളവര്‍ ഇക്കാര്യം മുന്‍കൂട്ടി പറഞ്ഞിരുന്നില്ല. വാര്‍ത്ത വായിച്ച ശ്രീജയുടെ ശബ്ദത്തിലുടനീളം സന്തോഷം നിറഞ്ഞിരുന്നു.
വീഡിയോ കാണാം
Comments are closed.