News in its shortest

പേസ് അനുകൂല പിച്ചുകളില്‍ വിളയാടുന്ന സ്പിന്നര്‍മാര്‍


ദക്ഷിണാഫ്രിക്കയില്‍ ആദ്യത്തെ ഏകദിന പരമ്പര വിജയം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം എതിരാളികളുടെ നിലപരിശാക്കിയാണ് നേട്ടം കൊയ്തത്. ഈ വിജയത്തിന് ചുക്കാന്‍ പിടിച്ചത് സ്പിന്നര്‍മാരും. പേസിന് പേര് കേട്ട ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ സ്പിന്നര്‍മാര്‍ ചരിത്രം കുറിക്കുകയായിരുന്നു. സാധാരണ പേസര്‍മാരാകും ഒരു പരമ്പര കഴിയുമ്പോള്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ മുമ്പന്തിയിലുണ്ടാകുക. എന്നാല്‍ ഇത്തവണ ഇന്ത്യന്‍ സ്പിന്നര്‍മാരായിരുന്നു മുന്നില്‍.

കൈക്കുഴ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുസ്വേന്ദ്ര ഛഹാലും ചേര്‍ന്ന് 33 ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകളാണ് കൊയ്‌തെടുത്തത്. ഇന്ത്യ മൊത്തം 53 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇതില്‍ 62.26 ശതമാനം വിക്കറ്റുകളും നേടിയത് യാദവും ഛഹാലും ചേര്‍ന്നാണ്. ഇവരുടെ വിക്കറ്റ്‌ക്കൊയ്ത്ത് കാണിക്കുന്നത് കാലം മാറുന്നുവെന്നതാണ്. സ്പിന്നിനെ തുണയ്ക്കാത്ത പിച്ചില്‍ ബാറ്റ്‌സ്മാന്‍മാരെ വീഴ്ത്താന്‍ സ്പിന്നര്‍മാര്‍ വ്യക്തമായ പദ്ധതികളുമായി എത്തുകയാണ്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിക്വിന്റ്.കോം

Comments are closed.