News in its shortest

മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ആളില്ല, വീഡിയോ വൈറലാകുന്നു

ഇന്ന് ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രസംഗിച്ച് ആളെ കൈയിലെടുക്കാന്‍ ഒരാളേയുള്ളൂവെന്ന് രാഷ്ട്രീയ എതിരാളികള്‍ പോലും സമ്മതിക്കും. അത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ആയിരക്കണക്കിന് ആളുകള്‍ മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ തടിച്ചു കൂടി കാത്തു നില്‍ക്കുമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ സ്വന്തം തട്ടകമായ ഗുജറാത്തില്‍ പോലും മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ആളെത്തുന്നില്ല. എത്തിക്കാന്‍ ബിജെപിക്ക് കഴിയുന്നുമില്ല.

നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി പ്രതീക്ഷച്ചതിലേറെ കടുത്ത മത്സരം നടത്തേണ്ടി വരുന്ന ബിജെപി തുറുപ്പു ചീട്ടായി മോദിയെ സംസ്ഥാനത്തുടനീളം പ്രസംഗത്തിനായി ഇറക്കിയുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണം തന്നെ നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മോദിയും തമ്മിലായി. എന്നാല്‍ രാഹുലിന്റെ പ്രസംഗത്തിന് ആളുകള്‍ തടിച്ചു കൂടുമ്പോള്‍ മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ആളെത്താത്ത അവസ്ഥയാണുള്ളത്.

ബറൂച്ചിലെ റാലിയില്‍ മോദി ആളില്ലാത്ത കസേരകള്‍ക്ക് മുന്നിലാണ് പ്രസംഗിച്ചത്. ഈ പ്രസംഗവും ആളില്ലാ കസേരകളും എബിവി ചാനല്‍ റിപ്പോര്‍ട്ടറായ ജൈനേന്ദ്ര കുമാര്‍ ചിത്രീകരിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

ഗുജറാത്തില്‍ വിജയിക്കുമോയെന്ന് ആശങ്കപ്പെടുന്ന മുഖ്യമന്ത്രി വിജയ് രൂപാനിയുടെ ഓഡിയോ ക്ലിപ്പ് വൈറലായതിന് പിന്നാലെയാണ് മോദിയുടെ ആളില്ലാ പ്രസംഗ വീഡിയോ ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്നത്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: മനോരമഓണ്‍ലൈന്‍.കോം

ജൈനേന്ദ്ര കുമാറിന്റെ ട്വീറ്റ് കാണുന്നതിന് സന്ദര്‍ശിക്കുക: https://goo.gl/d11k9F

Comments are closed.