ഗുജറാത്തില്‍ ധനകാര്യ വകുപ്പ് അംബാനി കുടുംബാംഗത്തിന്
ഗുജറാത്തില്‍ ബിജെപി ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനെ തഴഞ്ഞപ്പോള്‍ ധനകാര്യ വകുപ്പ് നല്‍കിയത് അംബാനി കുടുംബത്തിലെ സൗരഭ് പട്ടേലിന്. മുകേഷ് അംബാനിയുടേയും അനില്‍ അംബാനിയുടേയും അളിയന്.
ഇരുവരുടേയും പിതാവായ ധീരുഭായ് അംബാനിയുടെ മൂത്ത സഹോദരന് രമണിക് ഭായ് അംബാനിയുടെ മകളായ ഇള അംബാനിയുടെ ഭര്‍ത്താവാണ് സൗരഭ് പട്ടേല്‍. 906 വോട്ടിന് മാത്രം കടന്നു കൂടിയ സൗരഭ് പട്ടേല്‍ ആനന്ദി ബെന്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. എന്നാല്‍ കഴിഞ്ഞ രൂപാണി മന്ത്രിസഭയില്‍ ഇടം ലഭിച്ചിരുന്നില്ല. മറ്റൊരു പ്രധാനപ്പെട്ട വകുപ്പായ ഊര്‍ജ്ജവും സൗരഭിനാണ് നല്‍കിയിട്ടുള്ളത്.
ഗുജറാത്ത് നിരവധി ബിസിനസ് താല്പര്യങ്ങള് അംബാനി കുടുംബത്തിനുണ്ട്. ബിജെപി ചങ്ങാത്ത മുതലാളിത്തത്തിന് ഏറെ പഴി കേട്ടിട്ടുണ്ട്.
വിശദമായ വായനക്ക് സന്ദര്‍ശിക്കുക: മനോരമഓണ്‍ലൈന്‍.കോം
Comments are closed.