പ്രിയങ്ക കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ആയേക്കും
പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റാക്കാന്‍ ആലോചന. പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധി തന്നെയാണ് ഈ ആലോചന നേതാക്കളുടെ മുന്നില്‍ ഓഗസ്ത് എട്ടിന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം അവതരിപ്പിച്ചത്. മുന്‍പ്രധാനമന്ത്രി മന്മോഹന് സിംഗ് അടക്കമുള്ളവരോടാണ് സോണിയ ഈ നിര്‍ദ്ദേശം വച്ചത്. ഇപ്പോള്‍ വൈസ് പ്രസിഡന്റായ രാഹുല്‍ ഗാന്ധി പ്രസിഡന്റാകുമെന്ന് ഏറെ നാളായി കേള്‍ക്കുന്നുണ്ട്. എന്നാല്‍ പാര്‍ട്ടി നേരിടുന്ന ദുരവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് പ്രിയങ്കയെ നേതൃ സ്ഥാനത്തേക്ക് കൊണ്ടു വരണമെന്ന് നേതാക്കള്‍ സോണിയയോട് ആവശ്യപ്പെട്ട് വരികയായിരുന്നു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ഡിഎന്‍എ
Comments are closed.