കഴക്കൂട്ടത്ത് നേതാക്കള്‍ കാലുവാരി: ശോഭ സുരേന്ദ്രന്‍; ലക്ഷ്യമിടുന്നത് വി മുരളീധരനെ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബിജെപിയില്‍ പരസ്യ പോരിന് തുടക്കം കുറിച്ചു. കഴക്കൂട്ടത്ത് ബിജെപി നേതാക്കള്‍ കാലുവാരിയെന്ന ആരോപണവുമായി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ രംഗത്തെത്തി.
കേന്ദ്ര മന്ത്രി വി മുരളീധരന് നിര്‍ണായ സ്വാധീനം ഉറപ്പിച്ചിട്ടുള്ള കഴക്കൂട്ടത്തേക്ക് അവസാന നിമിഷമാണ് ശോഭ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായി എത്തിയത്.
പ്രമുഖ നേതാവിനായി വോട്ട് മറിച്ചുവെന്ന് വി മുരളീധരനെ ഉന്നംവെച്ച് ശോഭ ആക്ഷേപം ഉന്നയിച്ചു.
ബിജെപിക്ക് ലഭിക്കേണ്ടിയിരുന്ന 5500 വോട്ട് മറിച്ചുവെന്ന് അവര്‍ പറഞ്ഞു.
കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന പ്രസിഡന്റായ ശേഷം പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ട ശോഭ ഏറെ കലാപം നടത്തിയശേഷമാണ് സ്ഥാനാര്‍ത്ഥിത്വം നേടിയത്.
കഴിഞ്ഞ തവണ വി മുരളീധരന് ലഭിച്ചതിനേക്കാള്‍ 2500 വോട്ട് ശോഭ സുരേന്ദ്രന് കുറഞ്ഞിരുന്നു. പുതുതായി ചേര്‍ത്ത 3000 വോട്ടുകളും ബിഡിജെഎസ് വോട്ടും ചോര്‍ത്തിയെന്നാണ് ആരോപണം.
ശോഭാ സുരേന്ദ്രന്‍ സിപിഐഎമ്മിന്റെ കടകംപിള്ള സുരേന്ദ്രനോടാണ് ദയനീയ പരാജയമേറ്റു വാങ്ങിയത്. സുരേന്ദ്രന്‍ 62,176 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാമതെത്തിയ ശോഭയ്ക്ക് 39,504 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. മൂന്നാം സ്ഥാനത്ത് എത്തിയ ഡോ എസ് എസ് ലാലിന് 32,198 വോട്ടുകളും ലഭിച്ചു.
കഴക്കൂട്ടത്ത് നേതാക്കള്‍ കാലുവാരി: ശോഭ സുരേന്ദ്രന്‍; ലക്ഷ്യമിടുന്നത് വി മുരളീധരനെ
- Design
Comments are closed.