സ്മൃതി ഇറാനിയും ജാവദേക്കറും കേന്ദ്രീയ വിദ്യാലയത്തില്‍ സ്വന്തക്കാര്‍ക്ക് വകമാറ്റി നല്‍കിയത് 35,000 സീറ്റുകള്‍
കേന്ദ്ര മനുഷ വിഭവശേഷി മന്ത്രിയായിരുന്ന സ്മൃതി ഇറാനിയും മുന്‍മന്ത്രിയായ പ്രകാശ് ജാവദേക്കറും സ്വന്തക്കാര്‍ക്ക് കേന്ദ്രീയ വിദ്യാലയങ്ങളില്‍ സ്വന്തക്കാര്‍ക്ക് വകമാറ്റി നല്‍കിയത് 35,000 സീറ്റുകള്‍.മന്ത്രിക്ക് അനുവദിക്കാവുന്നതിന്റെ 2,500 ശതമാനം കൂടുതലാണ് ഇത്.
മന്ത്രിക്ക് ഒരു വര്‍ഷം 450 സീറ്റുകള്‍ മാത്രമാണ് അനുവദിക്കാവുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 35,000 സീറ്റുകള്‍ ഇരുവരും മറിച്ചു നല്‍കി.
മനുഷ്യ വിഭവ ശേഷി മന്ത്രിയാണ് കേന്ദ്രീയവിദ്യാലയങ്ങളുടെ മേധാവി. 2014-ല്‍ സ്മൃതി മന്ത്രിയായിരുന്നപ്പോഴാണ് 450 സീറ്റുകള്‍ എന്ന പരിധി കൊണ്ടു വന്നത്. രാജ്യത്ത് 1,100-ല്‍ അധികം കേന്ദ്രീയ വിദ്യാലയങ്ങളാണുള്ളത്.
വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ദിപ്രിന്റ്.ഇന്‍
Comments are closed.