News in its shortest

പുതുതലമുറ ഗായകര്‍ തമ്മില്‍ മത്സരമുണ്ടോ, സിതാര കൃഷ്ണകുമാര്‍ മറുപടി പറയുന്നു

പുതിയ തലമുറയിലെ ഗായകര്‍ തമ്മില്‍ മത്സരമില്ലെന്ന് കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമ പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം നേടിയ സിതാര കൃഷ്ണകുമാര്‍ പറഞ്ഞു. അങ്ങനെ മത്സരമുള്ളതായി തനിക്ക് തോന്നിയിട്ടില്ലെന്നും അഭിമുഖം.കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. മത്സരിക്കാനൊന്നും ആര്‍ക്കും സമയമില്ല. “എല്ലാവരും അവരവരുടെ ലോകത്ത് തിരക്കുകളിലാണ്. ഒരുപാട് പാട്ടുകാര്‍ പുതുതായി വരുന്നുണ്ട്. പഴയ ആള്‍ക്കാരുണ്ട്. ഞങ്ങളുടെ തലമുറയില്‍ പെട്ട ഒരുപാട് ആള്‍ക്കാരുണ്ട്. ഞാന്‍ എല്ലാരുമായിട്ടും നല്ല സൗഹൃദമാണ്. ഓരോരുത്തരുടെയും പാട്ടുകള്‍ ഹിറ്റാകുമ്പോള്‍ പരസ്പരം വിളിച്ച് അഭിനന്ദിക്കാറുണ്ട്.പിന്നെ എപ്പോഴും സംഗീതം മാത്രമല്ലല്ലോ,? ജീവിതം ആസ്വദിക്കണമല്ലോ. കുടുംബത്തോടും സുഹൃത്തുക്കളോടുമൊക്കെ ചിലവഴിക്കാനും സമയം കണ്ടെത്തണ്ടേ”, അതിനിടയില്‍ മത്സരിക്കാന്‍ ആര്‍ക്കാണ് സമയം കിട്ടുന്നതെന്നും അവര്‍ ചോദിച്ചു.

സിതാരയുമായുള്ള അഭിമുഖം വായിക്കാന്‍ സന്ദര്‍ശിക്കുക: അഭിമുഖം.കോം

Comments are closed.